Latest News
Loading...

ഏകദിന പരിശീലന പരിപാടി

പാലാ നഗരസഭയുടെയും ശുചിത്വമിഷിന്റെയും സംയുക്താഭിമുഖ്യത്തിൽ ശുചിത്വ മാലിന്യ സംസ്കരണം സംബന്ധിച്ച ഏകദിന പരിശീലന പരിപാടി ഇന്ന് പുത്തെട്ട് ആർക്കേഡിലെ ഐമി ബാക്വിറ്റു ഹാളിൽ വച്ചു നടന്നു.

.നഗരസഭ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ ഷാജു വി.തുരുത്തൻ അധ്യക്ഷനായ യോഗം നഗരസഭ ചെയർപേഴ്സൺ ശ്രീമതി ജോസിൻ ബിനോ ഉദ്ഘാടനം ചെയ്തു...തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ ശ്രീ ബിനു ജോൺ മഴക്കാലപൂർവ്വ വലിച്ചെറിയൽ മുക്ത ക്യാമ്പയിൻ ഹൈക്കോടതി ഉത്തരവ് നടപ്പിലാക്കൽ സംബന്ധിച്ചു വിഷയാവതരണം നടത്തി...സാജിയോ ജോസഫ്, ശുചിത്വ മിഷൻ ടെക്നിക്കൽ കൺസൾട്ടന്റ്, പ്രോഗ്രാം ഓഫീസർ നോബിൾ സേവ്യർ, ഹരിത കേരള മിഷൻ മാനേജർ അനിൽകുമാർ എന്നിവർ ക്ലാസുകൾ നയിച്ചു..

.കൗൺസിലർമാരായ അഡ്വ. ബിനു പുളിക്കകണ്ടം, പ്രൊഫസർ സതീശ് ചൊള്ളാനി, വി. സി പ്രിൻസ്, ജിമ്മി ജോസഫ്, മായാ രാഹുൽ, ആനി ബിജോയ്, ഷീബ ജിയോ, ലിസി കുട്ടി മാത്യു, സിജി ടോണി, സെക്രട്ടറി ജൂഹി മരിയ ടോം, ഹെൽത്ത് സൂപ്പർവൈസർ സതീഷ് കുമാർ, ഹെൽത്ത് ഇൻസ്പെക്ടർമാരായ അനീഷ്, ഉമേഷിത, ശുചിത്വ മിഷൻ റിസോഴ്സ് പേഴ്സൺ ഡോ. ഗീതാദേവി, കൗൺസിൽ ക്ലാർക്ക് ബിജോയ് മണർകാട്ട്, പ്ലാൻ ക്ലാർക്ക് വി. കെ ലത എന്നിവർ ആശംസകൾ അറിയിച്ചു.

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments