Latest News
Loading...

വിഷുക്കണി പര്യടനത്തിനു വരവേല്പ്.

മരങ്ങാട്ടുപിള്ളി ചേറാടിക്കാവ് ഭഗവതി ക്ഷേത്രം` യുവവേദി' യുടെ ആഭിമുഖ്യത്തില്‍ , ഈ വര്‍ഷത്തെ വിഷുവിനോടനുബന്ധിച്ച് പുലര്‍ച്ചെ വരെ വീടുകളില്‍ സന്ദര്‍ശിച്ച് നടത്തീയ `വിഷുക്കണി ദര്‍ശന' പര്യടനം വന്‍ വരവേല്പോടെ സമാപിച്ചു. 


.കോവിഡ് മഹാമാരിയുടെയും മറ്റും സാഹചര്യത്തില്‍ ഇടക്കാലത്ത് മുടങ്ങിപ്പോയ വിഷുക്കണി യാത്ര വീണ്ടും പുനരാരംഭിക്കുകയായിരുന്നു.       
ക്ഷേത്രം യുവവേദി വെെ.പ്രസിഡന്‍റ് അമല്‍, സെക്രട്ടറി ആദില്‍ .ആര്‍ , അജിത്, അനന്ദു എന്നിവരും മോഹന്‍ദാസ് , ജിഷ്ണു മധു, സജീവ് തുടങ്ങി ദേവസ്വം ഭാരവാഹികളും നേതൃത്വം നല്‍കി. 


.ക്ഷേത്രത്തില്‍ നിന്ന് ആരംഭിച്ച് പാറയ്ക്കത്തൊട്ടി, നാരകംതറപ്പ്, ഗ്രീന്‍ ഗാര്‍ഡന്‍, മറ്റപ്പിള്ളില്‍, മേടപ്പിള്ളില്‍, ശാന്തിനഗര്‍, ഇരുന്നക്കുഴി, പാറപ്പനാല്‍, ചേറാടി, ആലയ്ക്കാപ്പിള്ളി മേഖലകളിലെ ഭവനങ്ങളില്‍ നടത്തിയ വിഷുക്കണി യാത്രയ്ക്ക് നല്ല സ്വീകരണമാണ് ലഭിച്ചത്.

 ക്ഷേത്രത്തില്‍ പുലര്‍ച്ചെ ഒരുക്കിയ വിഷുക്കണി കാണാനും മേല്‍ശാന്തിയുടെ കെെയില്‍നിന്നുള്ള വിഷുകെെനീട്ടം വാങ്ങാനും അനേകര്‍ എത്തിച്ചേര്‍ന്നു.

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments