തീക്കോയി ഗ്രാമപഞ്ചായത്ത് 2023-2024 സാമ്പത്തിക വർഷത്തിൽ തൊഴിലുറപ്പ് പദ്ധതി ആക്ഷൻ പ്ലാൻ പ്രകാരം ജലാശയങ്ങളുടെ ശുചീകരണവും നീരൊഴുക്ക് സുഗമമാക്കൽ തുടങ്ങിയ പ്രവർത്തികൾ ഏറ്റെടുക്കും. ഗ്രാമപഞ്ചായത്തിലെ തോടുകൾ ,നീർച്ചാലുകൾ ,ചെക്ക്ഡാമുകൾ , തുടങ്ങിയവയാണ് ശുചീകരിക്കുക. നാലായിരം തൊഴിൽ ദിനങ്ങൾ ഈ പ്രവർത്തികൾക്കായി പ്രയോജനപ്പെടുത്തും. നടപ്പുവർഷം ഗ്രാമപഞ്ചായത്തിൽ അൻപതിനായിരം തൊഴിൽ ദിനങ്ങളാണ് ലക്ഷ്യമിടുന്നത് .
.വ്യക്തിഗത ആനുകൂല്യങ്ങളായ കാലിത്തൊഴുത്ത് ,ആട്ടിന്കൂട് ,കോഴിക്കൂട് ,അസ്സോള ടാങ്ക് ,പടുതാക്കുളം ,തീറ്റപ്പുൽ കൃഷി ,കിണർ നിർമ്മാണം ,റീച്ചാർജിങ് ,സോക്പിറ്റ് ,നടേപ് കമ്പോസ്റ്റ് തുടങ്ങിയ വ്യക്തിഗത ആനുകൂല്യ അനുബന്ധ പദ്ധതികളും , മെറ്റീരിയൽ പ്രവർത്തികളായ അംഗൻവാടി കെട്ടിടം ,റോഡ് നിർമ്മാണം ,വർക്ക് ഷെഡ് ,നഴ്സറി നിർമ്മാണം എന്നീ പ്രവർത്തികളും നടപ്പുവർഷത്തിൽ ഏറ്റെടുക്കും . ഇതോടൊപ്പം മണ്ണ് ജല സംരക്ഷണ പ്രവർത്തികളായ കയ്യാല നിർമ്മാണം ,മഴക്കുഴി ,വൃക്ഷ തൈ നടീൽ ,തുടങ്ങിയ പ്രവർത്തനങ്ങളും നടപ്പിലാക്കും . ഗ്രാമപഞ്ചായത്ത് ഏപ്രിൽ 27 ന് നടത്തുന്ന സമ്പൂർണ്ണ മാലിന്യ നിർമാർജ്ജന മഴക്കാല ശുചീകരണ പ്രവർത്തനത്തിൽ തൊഴിലുറപ്പ് പ്രവർത്തകർ പങ്കാളികളാകും .
.ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ .സി ജെയിംസിന്റെ അധ്യക്ഷതയിൽ ചേർന്ന തൊഴിലുറപ്പ് അവലോകന യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഓമന ഗോപാലൻ , ഗ്രാമപഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാന്മാരായ , ബിനോയ് ജോസഫ് , മോഹനൻ കുട്ടപ്പൻ , സെക്രട്ടറി ആർ.സുമ ഭായ് അമ്മ , ജോയിന്റ് ബി.ഡി.ഒ രെഞ്ജിത് ബിജുകുമാർ , എക്സ്റ്റൻഷൻ ഓഫീസർ റോസ്മി ജോസ് , വി.ഇ.ഒ സൗമ്യ കെ.വി , ഓവർസിയർ സുറുമി പി .എച്ച് , അക്കൗണ്ടന്റ് കം ഐ റ്റി അസിസ്റ്റന്റ് ലിസ്സിക്കുട്ടി ഫ്രാൻസിസ് തുടങ്ങിയവർ പ്രസംഗിച്ചു.
🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ.
വാർത്തകളും പരസ്യങ്ങളും
നൽകാൻ
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക
0 Comments