രാഷ്ട്രീയത്തോടൊപ്പം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് തുല്യപ്രാധാന്യം നല്‍കുന്ന രാഷ്ട്രീയപാര്‍ട്ടിയാണ് കേരള കോണ്‍ഗ്രസ് (എം) എന്ന് ജില്ലാ പഞ്ചായത്ത് മെമ്പര്‍ രാജേഷ് വാളിപ്ലാക്കല്‍ പറഞ്ഞു. കേരള കോണ്‍ഗ്രസ് (എം) ഭരണങ്ങാനം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പാലാ തൊടുപുഴ റോഡില്‍ പ്രവിത്താനത്ത് ആരംഭിച്ച തണ്ണീര്‍പന്തല്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
.കേരള കോണ്‍ഗ്രസ് ഭരണങ്ങാനം മണ്ഡലം പ്രസിഡന്റ് ആനന്ദ് ചെറുവള്ളില്‍ അധ്യക്ഷത വഹിച്ചു. ഔസേപ്പച്ചന്‍ വാളിപ്ലാക്കല്‍ , ജിമ്മിച്ചന്‍ ചന്ദ്രന്‍ കുന്നേല്‍, ജോണി വടക്കേ മുളഞ്ഞനാല്‍, ഷാജി കിഴക്കേക്കര, തോമസുകുട്ടി വരിക്കയില്‍ , ബൈജു കൊല്ലംപറമ്പില്‍ , ബിജു ചെറുവള്ളിയില്‍ , പ്രിന്‍സ് കാഞ്ഞിരത്തുംപാറ തുടങ്ങിയവര്‍ പ്രസംഗിച്ചു.
.വേനലിന്റെ രൂക്ഷത കുറയും വരെ എല്ലാ ദിവസവും രാവിലെ 9 മണി മുതല്‍ വൈകുന്നേരം 7 മണി വരെ തണ്ണീര്‍പന്തല്‍ തുടരുമെന്ന് നേതാക്കള്‍ അറിയിച്ചു.
🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ.
വാർത്തകളും പരസ്യങ്ങളും
നൽകാൻ
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക
0 Comments