പുണ്യ റമദാന് പരിസമാപ്തി കുറിച്ച് ശവ്വാലിൻ മാസപ്പിറവി വിശ്വാസി ഹൃദയത്തിൽ സന്തോഷവും ആനന്ദവുമായി കടന്ന് വന്നിരിക്കുകയാണ്. വിശ്വാസികളുടെ രണ്ട് ആഘോഷങ്ങളിൽ ഒന്നായ ഈദുൽ ഫിത്വർ, പെരുന്നാൾ നമസ്കാരം സംയുക്ത ഈദ് ഗാഹ് കമ്മറ്റിയുടെ നേതൃത്വത്തിൽ രാവിലെ 7:15 ന് നടക്കൽ സ്പോർടിഗോ ടർഫ് ഗ്രൗണ്ടിൽ നടക്കും . പ്രമുഖ പണ്ഡിതനും എരുമേലി മസ്ജിദുൽ ഹിറ ഖതീബുമായ സാജിദ് നദ്‌വി ഖുതുബ നിർവഹിക്കും
.ഈരാറ്റുപേട്ടയിൽ
പത്ത് വർഷത്തിലേറെയായി ജമാഅത്തെ ഇസ്‌ലാമി,ഫൗസിയ മജ്ലിസുൽ ഖുർആൻ, കെ.എൻ.എം മർകസുദഅവ കൂട്ടായ്മയുടെ സംയുക്ത ഈദ് ഗാഹ് കമ്മറ്റിയുടെ നേതൃത്വത്തിൽ രണ്ട് പെരുന്നാൾ ദിനങ്ങളിലും ആ ബാലവൃദ്ധം ജനങ്ങളെ ഉൽപ്പെടുത്തി ഈദ് ഗാഹ് നടത്തിവരുന്നു
.
🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ.
വാർത്തകളും പരസ്യങ്ങളും
നൽകാൻ
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക
0 Comments