Latest News
Loading...

എസ്എഫ്ഐ പൂഞ്ഞാർ ഏരിയ സമ്മേളനം

എസ്എഫ്ഐ പൂഞ്ഞാർ ഏരിയ സമ്മേളനം നടന്നു. ഈരാറ്റുപേട്ട നായനാർ ഭവനിൽ നടന്ന സമ്മേളനം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ടോണി കുര്യാക്കോസ് ഉദ്‌ഘാടനം ചെയ്തു. രക്തസാക്ഷി പ്രമേയം മുഹമദ് അസ്സറും, അനോശോചന പ്രമേയം എസ് പ്രവീണും അവതരിപ്പിച്ചു. പൂർണിമാ ദിലീപ്, എം സുരേഷ്, മുഹമദ് റാഫി എന്നിവരടങ്ങുന്ന പ്രസീഡിയം സമ്മേളനം നിയന്ത്രിച്ചു.


.സെക്രട്ടറി എസ് നന്തു പ്രവർത്തന റിപ്പോർട്ടും, ജില്ലാ സെക്രട്ടറിയേറ്റ് അംഗം വി ആർ രാഹുൽ സംഘടനാ റിപ്പോർട്ടും ആവതരിപ്പിച്ചു. സിപിഐഎം ജില്ലാ കമ്മിറ്റി അംഗം ജോയി ജോർജ്, ഏരിയ സെക്രട്ടറി കുര്യാക്കോസ് ജോസഫ്, ഡിവൈഎഫ്ഐ ബ്ലോക്ക് ജോയിന്റ് സെക്രട്ടറി പി എ ഷെമീർ, എസ്എഫ്ഐ ജില്ലാ സെക്രട്ടറി മേൽബിൻ ജോസഫ് എന്നിവർ സംസാരിച്ചു.

ഭാരവാഹികൾ : സെക്രട്ടറി - എസ് നന്ദു, പ്രസിഡന്റ്‌ : എം സുരേഷ്, ജോയിന്റ് സെക്രട്ടറി : മുഹമ്മദ് റാഫി, റമീസ് ഫൈസൽ. വൈസ് പ്രസിഡന്റ്‌ : നയിഷനാ നസീർ, ആകാശ് രാജ്

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments