തിരുവനന്തപുരം : മലയാളികൾക്ക് ചെറിയ പെരുന്നാൾ ആശംസകൾ നേർന്ന് മലയാളം ഓൺലൈൻ മീഡിയ അസോസിയേഷൻ സംസ്ഥാന പ്രസിഡണ്ട് എ കെ ശ്രീകുമാറും ,ജനറൽ സെക്രട്ടറി ഉമേഷ് കുമാറും. സ്നേഹത്തിൻ്റേയും സാഹോദര്യത്തിൻ്റേയും സന്ദേശം പകരുന്നതാണ് ചെറിയ പെരുന്നാളെന്ന് മലയാളം ഓൺലൈൻ മീഡിയ അസോസിയേഷൻ സംസ്ഥാന പ്രസിഡണ്ട് എ കെ ശ്രീകുമാർ സന്ദേശത്തിൽ പറഞ്ഞു.
ഒരു മാസം നീണ്ടു നിന്ന വ്രതാനുഷ്ഠനത്തിലൂടെയും ദാന കർമ്മങ്ങളിലൂടെയും ഉയർത്തിപ്പിടിച്ച സഹാനുഭൂതിയുടേയും മാനവികതയുടേയും മൂല്യങ്ങൾ നെഞ്ചോടു ചേർത്തു മുന്നോട്ടു പോകാൻ ഈ സന്ദർഭം ഏവർക്കും പ്രചോദനമാകണമെന്ന് അദ്ദേഹം ഓർമിപ്പിച്ചു.
.ആത്മനിയന്ത്രണത്തിൻ്റെയും ത്യാഗത്തിൻ്റെയും ദാനശീലത്തിൻ്റെയും മാഹാത്മ്യം വിളിച്ചോതുന്ന ആഘോഷമാണ് ഈദുല്‍ ഫിത്തർ എന്നും പട്ടിണിരഹിതവും, കൂടുതല്‍ സന്തോഷകരവുമായ ലോകം ഉറപ്പാക്കേണ്ടത് നമ്മുടെ കടമയാണെന്ന് റംസാന്‍ വ്രതം നമ്മെ ഓര്‍മിപ്പിക്കുന്നുവെന്നും മലയാളം ഓൺലൈൻ മീഡിയ അസോസിയേഷൻ ജനറൽ സെക്രട്ടറി ഉമേഷ് കുമാർ അദ്ദേഹത്തിന്റെ സന്ദേശത്തിൽ പറഞ്ഞു.വലിയ സ്നേഹത്തിൻ്റെയും സാഹോദര്യത്തിൻ്റെയും ചെറിയ പെരുന്നാൾ ദിനത്തിൽ എല്ലാവർക്കും ആശംസകൾ നേരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. കേവലം ആചാരങ്ങൾക്കപ്പുറം സഹജീവികളോടുള്ള സ്നേഹത്താൽ നിറയുമ്പോഴാണ് എല്ലാ ആഘോഷങ്ങളും അർഥവത്താകുന്നതെന്നും സ്നേഹത്തിൻ്റെയും സാഹോദര്യത്തിൻ്റെയും നിറനിലാവിലേക്കുള്ള ഉണർവാകട്ടെ ഈ ചെറിയ പെരുന്നാളെന്നും അദ്ദേഹം ആശംസിച്ചു.
.
🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ.
വാർത്തകളും പരസ്യങ്ങളും
നൽകാൻ
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക
0 Comments