Latest News
Loading...

കൊലപാതകശ്രമം: തമിഴ്നാട് സ്വദേശി അറസ്റ്റിൽ

 തമിഴ്നാട് സ്വദേശിയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട് മധുര ഭരതപാണ്ഡ്യൻ നഗർ സ്വദേശിയായ വൈരമുത്തു (39) എന്നയാളെയാണ് ഈരാറ്റുപേട്ട പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ ഇന്നലെ രാത്രി 9:30 മണിയോടുകൂടി ഇയാളുടെ കൂടെ പൂഞ്ഞാർ പനച്ചിപ്പാറ ഭാഗത്തുള്ള തേപ്പ് കടയിൽ ജോലി ചെയ്തു വന്നിരുന്ന മറ്റൊരു തമിഴ്നാട് സ്വദേശിയെ മരപ്പട്ടിക കൊണ്ട് തലയ്ക്ക് അടിച്ചു കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. 

ഒരുമിച്ച് ജോലി ചെയ്തിരുന്ന ഇരുവരും തമ്മിൽ വാക്ക് തർക്കം ഉണ്ടാവുകയും, തുടർന്ന് വൈരമുത്തു മരക്കഷണം കൊണ്ട് ഇയാളെ ആക്രമിക്കുകയുമായിരുന്നു. ആവർത്തിച്ചുള്ള ആക്രമണത്തിൽഇയാള്‍ക്ക് തലയിലും, മൂക്കിലും ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. 

പരാതിയെ തുടർന്ന് ഈരാറ്റുപേട്ട പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും വൈരമുത്തുവിനെ പിടികൂടുകയുമായിരുന്നു. ഈരാറ്റുപേട്ട സ്റ്റേഷൻ എസ്.എച്ച്.ഓ ബാബു സെബാസ്റ്റ്യൻ, എസ്.ഐ വിഷ്ണു വി.വി, ഷാബുമോൻ ജോസഫ്, സി.പി.ഓ മാരായ ജിനു കെ.ആർ, അനീഷ് കെ.സി, അജേഷ് കുമാർ പി.എസ്, സജിത്ത് എസ്.നായർ എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയിൽ ഹാജരാക്കി.

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments