Latest News
Loading...

മീനച്ചിൽ ഹിന്ദുമഹാസംഗമത്തിന് തുടക്കമായി

പാലാ:വർണാഭമായ സാംസ്കാരിക ഘോഷയാത്രയോടെ 30-ാമത്
മീനച്ചിൽ ഹിന്ദുമഹാസംഗമത്തിന് തുടക്കമായി.ളാലം മഹാദേവ ക്ഷേത്രസന്നിധിയിൽ നിന്ന്
സമ്മേളന നഗരിയിയായ
വെളളാപ്പാട് ഭഗവതി ക്ഷേത്രത്തിലേയ്ക്ക് നടന്ന ഘോഷയാത്രയിൽ 30-ാമത് വർത്തെ
പ്രതിനിധീകരിച്ച് 30 കാവി പതാകൾ വഹിച്ച് വിവിധ സമുദായ സംഘടന നേതാക്കളും സംഘാടക സമിതി നേതാക്കളും മുൻനിരയിൽ നിന്ന്  ഘോഷയാത്രയ്ക്ക് നേതൃത്വം നൽകി. ഭജന സംഘങ്ങൾ, പഞ്ചവാദ്യം,വിവിധ വാദ്യമേളങ്ങൾ, കാവടിയാട്ടം,കരകാട്ടം, കുംഭകുടം തുടങ്ങിയവ   ഘോഷയാത്രയെ വർണാഭമാക്കി.


.സംഗമവേദിയായ വെള്ളാപ്പാട് ഭഗവതി ക്ഷേത്രാങ്കണത്തിലെ രാമകൃഷ്ണാനന്ദ സ്വാമി നഗറിൽ ഘോഷയാത്ര എത്തിയതോടെ അരുണാപുരം ശ്രീരാമകൃഷ്ണ മഠാധിപതി സ്വാമി വീതസംഗാനന്ദ മഹരാജ് സംഗമ പതാക ഉയർത്തി. തുടർന്ന് കൊളത്തൂർ അദ്വൈതാശ്രമാധിപതി സ്വാമി ചിദാനന്ദപുരി സംഗമ പരിപാടികളുടെ ഔപചാരിക
ഉദ്ഘാടനം നടത്തി.

മീനച്ചിൽ ഹിന്ദു മഹാസംഗമവും സേവാഭാരതിയും ചേർന്ന് മേവട
കോടിക്കുളംകുന്നേൽ ചെല്ലമ്മ എന്ന 
നിർധന വീട്ടമ്മയ്ക്ക് നിർമ്മിച്ച് നൽകുന്ന വീട്ടിന്റെ താക്കോൽ ദാനവും സ്വാമി നിർവ്വഹിച്ചു.സ്വാഗതസംഘം പ്രസിഡന്റ് അഡ്വ.രാജേഷ് പല്ലാട്ട് അദ്ധ്യക്ഷനായി. ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ കെ.പി.ശശികല ടീച്ചർ മുഖ്യ പ്രഭാഷണം നടത്തി. ഡോ.പി.ചിദംബരനാഥ് സ്മാരക വീരമാരുതി പുരസ്കാരം സ്വാമി ചിദാനന്ദപുരിക്ക് അർഎസ്എസ് വിഭാഗ് സംഘചാലക് പി.പി.ഗോപി സമ്മാനിച്ചു. 
ഹിന്ദു മഹാസംഗമം രക്ഷാധികാരി ഡോ.എൻ.കെ. മഹാദേവൻ, ജനറൽ സെക്രട്ടറി അഡ്വ.ജി. അനീഷ് എന്നിവർ സംസാരിച്ചു.

           ശനിയാഴ്ച വൈകിട്ട് 5 മുതൽ ഭജന-ദേവീ വിലാസം ഇടമറ്റം. 6.30ന് സത്സംഗ സമ്മേളനത്തിൽ 
ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാചസ്പതി പ്രഭാഷണം നടത്തും.
ഹിന്ദു മഹാസംഗമം ഉപാധ്യക്ഷൻ ടി.എൻ. രാജൻ, കൺവീനർ മനോജ്
സോമൻ എന്നിവർ സംസാരിക്കും.

.ഹിന്ദു ധാർമ്മിക വ്യവസ്ഥയെ നിലനിർത്തുന്നത് കുടുംബം
- സ്വാമി ചിദാനന്ദപുരി

പാലാ:ഹിന്ദു ധാർമ്മിക വ്യവസ്ഥയെ നിലനിർത്തുന്നത് കുടുംബമാണെന്ന്
കൊളത്തൂർ അദ്വൈതാശ്രമാധിപതി സ്വാമി ചിദാനന്ദപുരി.ഹിന്ദു സമാജത്തിന്റെ ഉത്കർഷത്തിന്റെ
ആധാരം കുടുംബത്തിൽ നിന്നാ
ണെന്നും സ്വാമി പറഞ്ഞു. മീനച്ചിൽ നദീതട ഹിന്ദുമഹാസംഗമം ഉദ്ഘാടനം
 ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.മയക്കുമരുന്നിനടിമയായ യുവ സമൂഹമാണ് ഇന്ന് വളർന്നു വരുന്നത്.ഭയാനമായ സ്ഥിതിയാണിത്. ശാസ്ത്ര ബോധവും
ധാർമ്മിക ചിന്തയുമുള്ള കുടുംബം
ഉണ്ടാവണം.സ്വാഗതസംഘം പ്രസിഡന്റ് അഡ്വ.രാജേഷ് പല്ലാട്ട് 
അദ്ധ്യക്ഷനായി.ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ കെ.പി.ശശികല ടീച്ചർ മുഖ്യ പ്രഭാഷണംനടത്തി.
ഡോ.പി.ചിദംബരനാഥ് സ്മാരക വീരമാരുതി പുരസ്കാരം
സ്വാമി ചിദാനന്ദപുരിക്ക് അർഎസ്എസ് വിഭാഗ് സംഘചാലക് പി.പി.ഗോപി സമ്മാനിച്ചു. 
ഹിന്ദു മഹാസംഗമം
രക്ഷാധികാരി ഡോ.എൻ.കെ. മഹാദേവൻ, ജനറൽ സെക്രട്ടറി അഡ്വ.
ജി. അനീഷ് എന്നിവർ സംസാരിച്ചു.

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments