പച്ചവെള്ളം ഫ്രീയായി കിട്ടും എന്ന് പറഞ്ഞാൽ മെനക്കെടാൻ മടിക്കാത്തവർ സ്വർണം കിട്ടുമെന്ന് പറഞ്ഞാൽ വെറുതെ വിടുമോ. ടാറ്റാ കാറിനും അഡിഡാസ് ഷൂവിനും വേണ്ടി ഷെയർ ചെയ്തു സമയം കളഞ്ഞവർ ഇപ്പോൾ 22 കാരറ്റ് സ്വർണ്ണം കിട്ടാൻ വേണ്ടിയാണ് ഗ്രൂപ്പുകളിലൂടെ ഷെയർ ചെയ്യുന്നത്. കല്യാൺ ജ്വല്ലേഴ്സിന്‍റെ പേരിലാണ് തട്ടിപ്പ്. ഈ തട്ടിപ്പിന് തങ്ങളുമായി ബന്ധമില്ലെന്ന് കല്യാൺ ജ്വല്ലേഴ്സ് വ്യക്തമാക്കി.
.കല്യാൺ ജ്വല്ലേഴ്സിന്റെ മുപ്പതാമത് വാർഷികാഘോഷങ്ങളുടെ ഭാഗമായി 22 ക്യാരറ്റ് സ്വർണം സമ്മാനമായി നേടാൻ അവസരം എന്നാണ് ലിങ്കിൽ ക്ലിക്ക് ചെയ്താൽ ലഭിക്കുന്ന മെസ്സേജ് .കല്യാണുമായി യാതൊരു ബന്ധവുമില്ലാത്ത https://mainskaltrandsjosh.blogspot.com/ എന്ന് ബ്ലോഗ് സ്പോട്ടിലേക്ക് ആണ് ലിങ്കിൽ ക്ലിക്ക് ചെയ്താൽ എത്തുന്നത്. ജിമെയിൽ അക്കൗണ്ട് ഉള്ള ആർക്കും തയ്യാറാക്കാവുന്ന ബ്ലോഗ് പേജ് ആണിത് . ഇതിൽ ഓക്കെ അമർത്തിയാൽ പ്രായം ലിംഗം തുടങ്ങിയ വിവരങ്ങൾ ആവശ്യപ്പെടും. ഗിഫ്റ്റ് ബോക്സുകളുടെ ചിത്രത്തിൽ ക്ലിക്ക് ചെയ്താൽ സമ്മാനം ലഭിച്ചതായി മെസ്സേജ് എത്തും.
എന്നാൽ ഈ സമ്മാനം ലഭിക്കുന്നതിന് തുടർന്നുവരുന്ന മെസ്സേജ് 5 ഗ്രൂപ്പുകളിലോ 20 പേർക്കോ ഷെയർ ചെയ്യണം എന്നാണ് അടുത്ത നിബന്ധന. സ്വർണ്ണം കിട്ടാൻ പോകുന്ന സന്തോഷത്തിൽ ഇപ്രകാരം ചെയ്യുന്നതോടെ ഈ രീതി മറ്റുള്ളവരിലൂടെ ആവർത്തിക്കപ്പെടുന്നു.
ഇത്തരം ലിങ്കുകളിൽ ക്ലിക്ക് ചെയ്ത് സമ്മാനത്തിന് പിറകെ പായുമ്പോൾ സ്വകാര്യ വിവരങ്ങളും മറ്റുമാണ് തട്ടിപ്പുകാർ കൈക്കലാക്കുന്നത്. മുൻപ് ടാറ്റയുടെ വാർഷികത്തിനും അഡിഡാസ് കമ്പനിയുടെ വാർഷികത്തിന് സമ്മാനം എന്ന പേരിലും സമാനമായ മെസ്സേജ് ഗ്രൂപ്പുകളിലൂടെ പ്രചരിച്ചിരുന്നു. എന്നാൽ ആരും ഒന്നും സൗജന്യമായി നൽകില്ല എന്ന തത്വം മനസ്സിലാക്കാതെ ഗ്രൂപ്പുകളിൽ നിന്നും ഗ്രൂപ്പുകളിലേക്ക് പറക്കുകയാണ് ഇത്തരം മെസ്സേജുകൾ. വ്യക്തിഗത വിവരങ്ങൾ ശേഖരിക്കുന്ന ഇത്തരം ഓൺലൈൻ തട്ടിപ്പുകളുമായി തങ്ങൾക്ക് ബന്ധമില്ലെന്ന് കല്യാൺ ജ്വല്ലേഴ്സ് വ്യക്തമാക്കിയിട്ടുണ്ട്.
🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ.
വാർത്തകളും പരസ്യങ്ങളും
നൽകാൻ
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക
0 Comments