Latest News
Loading...

ഇടമറ്റം K T T M LP സ്കൂളിൽ നടന്നുവന്ന ക്യാമ്പ് അവസാനിച്ചു.

ഇടമറ്റം K T T M LP സ്കൂളിൽ നടന്നുവന്ന മൂന്നുദിവസത്തെ " അക്ഷരപ്പുലരി 2023 " എന്ന ക്യാമ്പ് അവസാനിച്ചു. മൂന്നുദിവസങ്ങളിലായി പാല BRC യിലെ ട്രൈനേഴ്‌സ് ഉൾപ്പെടെ ശ്രീമാൻ M D ശിവൻ , ശ്രീഹരി , ശ്രീമതി മഞ്ജുറാണി , ശ്രീമതി ഷൈനി ടോം , ശ്രീമാൻ ബേബി തോമസ് എന്നിവർ ക്യാമ്പുകൾ നയിച്ചു . 

പ്രഗത്ഭരായ വിദ്യാഭാസ പ്രവർത്തകരുടെ ക്ലാസുകൾ പഠനം പാൽപായസമായി കുട്ടികൾക്കനുഭവപ്പെട്ടു . കളിക്കാം രസിക്കാം എന്ന പരിപാടികളിലൂടെ Dr . സജീവ് സി നായർ കുട്ടികളെ രസിപ്പിച്ചു . ശ്രീ ബേബി സർ ന്റെ നടൻ പാട്ട് കുട്ടികളെ അത്യധികം സന്തോഷിപ്പിച്ചു . മണ്ണിന്റെ മണവും മുലപ്പാലിന്റെ ഗന്ധവുമുള്ള നാടൻപാട്ട് കുട്ടികളെയും രക്ഷകർത്താക്കളെയും ഏറെ ആകർഷിപ്പിച്ചു .

സമാപന സമ്മേളനത്തിൽ ഇത്തരം ക്യാമ്പുകളുടെ പ്രസക്തിയും സ്വാധീനവും എന്താണെന്ന് ശ്രീ ബിജു T B ( വാർഡ് മെമ്പർ ) മീനച്ചിൽ ഗ്രാമപഞ്ചായത്ത് വിശദീകരിച്ചു .
കുട്ടികളുടെ സമഗ്രവും അഭിലഷണീയവുമായ വികസനത്തിന് നാന്ദി കുറിച്ചുകൊണ്ട് മെയ് 1 ആം തീയതി കായികപരിശീലനരംഭവും ആരംഭിക്കുകയാണ് .

Post a Comment

0 Comments