പ്രകൃതി ദുരന്തങ്ങളും പകർച്ചവ്യാധികളും മൂലം കഷ്ടത അനുഭവിക്കുന്ന ജനതക്കുമുമ്പിൽ സ്വാന്തനമേകേണ്ട സർക്കാർ നികുതിവർദ്ധനവിലൂടെ ജനങ്ങളെ കൊള്ളയടിക്കുന്ന നടപടി അപലപനീയമാണെന്നും ജനങ്ങൾക്കുമേൽ അമിതഭാരം അടിച്ചേൽപ്പിക്കുന്ന നികുതിവർദ്ധനവ് ഒഴിവാക്കുവാൻ സർക്കാർ തയ്യാറാകണമെന്നും DCC വൈസ് പ്രസിഡന്റ് അഡ്വ ബിജൂ പുന്നത്താനം ആവശ്യപ്പെട്ടു .
.കെട്ടിട നികുതിയും പുതുതായി നിർമ്മിക്കുന്ന കെട്ടിടത്തിlന്റെ പെർമിറ്റ് ഫീസും അന്യായമായി വർദ്ധിപ്പിച LDF സർക്കാരിന്റെ നികുതിവർദ്ധനവ് പിൻവലിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് കോൺഗ്രസ്സ് മരങ്ങാട്ടുപള്ളി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ മരങ്ങാട്ടുപള്ളി പഞ്ചായത്തു ഓഫീസ് പടിക്കൽ നടത്തിയ പ്രതിഷേധ ധർണ്ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം .
.മണ്ഡലം പ്രസിഡന്റ് മാർട്ടിൻ പന്നിക്കോട്ട് അദ്ധ്യക്ഷതവഹിച്ചു.ksu മുൻ ജില്ലാ പ്രസിഡന്റ് ജോർജ് പയസ് ,അൻസമ്മ സാബു ,k .v മാത്യു ,സാബു തെങ്ങുംപള്ളിൽ ,മാത്യുകുട്ടി പുളിക്കിയിൽ ,അഗസ്റ്റിൻ കൈമ്‌ളേറ്റ് ,സണ്ണി മുളയോലിൽ ,സണ്ണി വടക്കേൽ ,ലിസി ജോയ് ,അനു സിബു ,ഷൈൻ കൈമ്‌ളേറ്റ് ,ജോ പുതുക്കാടൻ ,സിബു മാണി ,റോബിൻ കരിപാത്തു,ബെന്നി പുന്നക്കൽ ,ജോജി പാറ്റാനി തുടങ്ങിയവർ പ്രസംഗിച്ചു .
🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ.
വാർത്തകളും പരസ്യങ്ങളും
നൽകാൻ
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക
0 Comments