പാലാ നഗരസഭയുടെ ഉടമസ്ഥതയിലുള്ള കൊട്ടാരമറ്റം പ്രൈവറ്റ് ബസ് ടെർമിനൽ സിപിഎം സംസ്ഥാന സെക്രട്ടറി നയിക്കുന്ന ജാഥയുടെ പേരിൽ ബന്ധവസ്ഥിൽ ആക്കിയിരിക്കുകയാണ് എന്ന് ഇന്ത്യൻ നാഷണൽ കോൺഗ്രസ് ആരോപിച്ചു. മാർച്ച് 11 ന് ജനങ്ങൾക്കും ബസ് ഓപ്പറേറ്റർമാർക്കും ബുദ്ധിമുട്ടില്ലാതെ പരിപാടി സംഘടിപ്പിക്കുവാനുള്ള അനുവാദം കൗൺസിൽ യോഗത്തിൽ നേടുകയും ഇതു മറയാക്കി പിന്നീട് മാർച്ച് 5 മുതൽ തന്നെ ടെർമിലിന്റെ പ്രധാന കവാടം അടച്ചു കെട്ടി പന്തൽ നിർമ്മാണ പ്രവർത്തികൾ ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.
.തൽഫലമായി ഈ കടുത്ത വേനൽ കാലത്ത് പൊരി വെയിലത്ത് യാത്രക്കാർ ബസ് കാത്തു നിൽക്കേണ്ട ഗതികേട് ആണുള്ളത്. അതുപോലെതന്നെ സ്റ്റാൻഡിനുള്ളിൽ സാധാരണ പ്രവേശിക്കാൻ കഴിയുന്നതിന്റെ നാലിലൊന്നു പോലും ബസ്സുകൾക്ക് പാർക്ക് ചെയ്യുവാൻ സാധിക്കുന്നില്ല. നഗരസഭയ്ക്ക് പതിനായിരങ്ങൾ വാടക നൽകി ഇരിക്കുന്ന വ്യാപാരികളുടെ കച്ചവടവും ഇതുമൂലം തിരിച്ചടി നേരിട്ടിരിക്കുകയാണ്.
.ഇത്തരത്തിൽ എല്ലാവിധത്തിലും ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന സിപിഎം നിലപാട് അപലപനിയവും, ജനങ്ങളോടുള്ള വെല്ലുവിളിയും ആണെന്ന് ഇന്ത്യൻ നാഷണൽ കോൺഗ്രസ് പാലാ ബ്ലോക്ക് പ്രസിഡന്റ് പ്രൊഫ.സതീശ് ചൊള്ളാനി, മണ്ഡലം പ്രസിഡൻറ് തോമസ് ആർ വി ജോസ് എന്നിവർ ആരോപിച്ചു.
.
.
🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ.
വാർത്തകളും പരസ്യങ്ങളും
നൽകാൻ
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക
0 Comments