ഉഴവൂർ ഗ്രാമപഞ്ചായത്ത് ആനാലില്‍ തോട് ഭാഗത്ത് റോഡിന്റെ അരികില്‍ പ്ലാസ്റ്റിക്കും മറ്റു മാലിന്യങ്ങളും കൂട്ടിയിട്ട് കത്തിച്ച സാബു, പനക്കേക്കുഴിയില്‍ എന്നയാള്‍ക്ക് പിഴ ചുമത്തി . പൊതു സ്ഥലത്ത് മാലിന്യം കത്തിക്കുന്നത് പ്ലാസ്റ്റിക് വേസ്റ്റ് മാനേജ്മെന്‍റ് ബൈലോയുടെ ചട്ടലംഘനമാണ്.
.പരാതി ലഭിച്ച ഉടന്‍തന്നെ പ്രസിഡന്റ് ശ്രീ. ജോണിസ് പി സ്റ്റീഫന്‍ ന്റെ നിർദേശനുസരണം നടപടി എടുക്കുകയായിരുന്നു. പൊതു ജനങ്ങളില്‍ നിന്നും ഇത്തരത്തിലുള്ള പ്രവൃത്തികള്‍ തുടരാതിരിക്കാനാണ് സത്വര നടപടി സ്വീകരിച്ചത് എന്ന് അദ്ദേഹം അറിയിച്ചു.
.പൊതുജനങ്ങള്‍ പ്ലാസ്റ്റിക് മാലിന്യങ്ങളും മറ്റ് ഖരമാലിന്യങ്ങളും സംസ്കരിക്കുന്നതിന് പഞ്ചായത്തുകളില്‍ പ്രവർത്തിക്കുന്ന ഹരികര്‍മ്മസേനയുടെ സേവനം പരമാവധി പ്രയോജനപ്പെടുത്തണമെന്നും അദ്ദേഹം അറിയിച്ചു.
.
🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ.
വാർത്തകളും പരസ്യങ്ങളും
നൽകാൻ
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക
0 Comments