Latest News
Loading...

അരുവിത്തുറ സെന്റ് ജോർജ് കോളേജിന് ഹരിത ക്യാമ്പസ് അംഗീകാരം.

അരുവിത്തുറ സെന്റ് ജോർജ് കോളേജ് പരിസ്ഥിതി പരിപാലനത്തിന്റെ സംസ്കാരം വിദ്യാർത്ഥികൾക്ക് പകർന്നു നൽകുവാനായി നടത്തിയ മാതൃകാപരമായ പ്രവർത്തനങ്ങൾക്ക് ഹരിത കേരളം മിഷന്റെ ഹരിത ക്യാമ്പസ് അംഗീകാരം ലഭിച്ചു.
ജലസുരക്ഷ, ഭക്ഷ്യ സുരക്ഷ, മാലിന്യ സംസ്കരണം എന്നീ മേഖലകളിൽ മാതൃകാപരമായ പ്രവർത്തനങ്ങൾ കാഴ്ചവച്ചതിന്റെ അടിസ്ഥാനത്തിലാണ് കോളേജിന് കേരള സർക്കാരിന്റെ നവകേരളം കർമ്മ പദ്ധതിയുടെ ഭാഗമായുള്ള ഈ അംഗീകാരം ലഭ്യമായത്. 
.കോളേജിൽ നടന്ന ചടങ്ങിൽ
 ഹരിത സ്ഥാപനം പ്രശംസാ പത്രം പാലാ ആർ ഡി ഓ . രാജേന്ദ്രബാബു കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ. സിബി ജോസഫിന് കൈമാറി. ബർസാറും കോഴ്സ് കോർഡിനേറ്ററുമായ റവ. ഫാ. ബിജു കുന്നയ്ക്കാട്ട്, ഹരിത മിഷൻ ജില്ലാ കോർഡിനേറ്റർ അജിത്ത്കുമാർ , നവകേരളം കർമ്മ പദ്ധതി റിസോഴ്സ് പേഴ്സൺ അൻഷാദ് ഇസ്മയിൽ , ,വൈസ് പ്രിൻസിപ്പൽ ഡോ. ജിലു ആനി ജോൺ, ഡോ. സുമേഷ് ജോർജ്, മിഥുൻ ജോൺ , എന്നിവർ സംസാരിച്ചു

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments