പാലാ: ബൗദ്ധിക-മാനസിക വെല്ലുവിളികൾ നേരിടുന്ന ഭിന്നശേഷിക്കാരെ ചേർത്തു പിടിക്കേണ്ടത് സമൂഹത്തിന് ഉത്തരവാദിത്വമാണെന്ന് മാണി സി കാപ്പൻ എം എൽ എ പറഞ്ഞു. വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് പേരൻ്റ്സ് അസോസിയേഷൻ ഓഫ് ഇൻ്റലക്ച്ചലി - മെൻ്റലി ചലഞ്ചിഡ് കേരള കോട്ടയം ജില്ലാ കോ-ഓർഡിനേറ്റർ സ്മിത ആൻ്റണിയുടെ നേതൃത്വത്തിലുള്ള നിവേദകസംഘത്തോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
.ഭിന്നശേഷിക്കാരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ പൂർണ്ണ പിന്തുണയും എം എൽ എ അറിയിച്ചു. അധികാര കേന്ദ്രങ്ങളിൽ പ്രശ്നങ്ങൾ എത്തിക്കുമെന്നും മാണി സി കാപ്പൻ ഉറപ്പ് നൽകി. സേവ് ദ ഫാമിലി എന്ന പ്രചാരണ പരിപാടിയുടെ ഭാഗമായിട്ടാണ് മാണി സി കാപ്പന് നിവേദനം നൽകിയത്.
.സർക്കാർ നൽകിക്കൊണ്ടിരിക്കുന്ന ക്ഷേപെൻഷൻ പ്രതിമാം 3000 രൂപയായി വർദ്ധിപ്പിക്കുക, രക്ഷിതാക്കളുടെ വരുമാനത്തെ അളവുകോലായി കാണാതെ ഞങ്ങളെ പോലുള്ള ബൗദ്ധിക-മാനസിക വെല്ലുവിളികൾ നേരിടുന്നവർക്ക് ആനുകൂല്യങ്ങൽക്കുള്ള വരുമാന പരിധി പൂർണ്ണമായും ഇല്ലാതാക്കുക, രക്ഷിതാക്കളുടെ കാലശേഷം മറ്റുള്ളവരെ പോലെ ജീവിക്കുന്നതിനായി എല്ലാ ജില്ലകളിലും സ്ഥിരം പുനരധിവാസ കേന്ദ്രങ്ങൾ സ്ഥാപിക്കുക, അമ്മാർക്ക് നൽകിക്കൊണ്ടിരിക്കുന്ന ആശ്വാസ കിരണം സാമ്പത്തിക സാഹയത്തിന് അപേക്ഷിച്ച മുഴുവൻ അമ്മാർക്കും സഹായം വിതരണം ചെയ്യുകയും കാലാനുസൃതമായി തുക വർദ്ധിപ്പിക്കുകയും ചെയ്യുക, ചികിത്സകൾ സർക്കാർ പൂർണ്ണമായും ഏറ്റെടുക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് നിവേദനം നൽകിയത്.
.
🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ.
വാർത്തകളും പരസ്യങ്ങളും
നൽകാൻ
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക
0 Comments