Latest News
Loading...

ഐതിഹാസിക പോരാട്ടമായിരുന്നു വൈക്കം സത്യഗ്രഹസമരം -അഡ്വ. ടോമി കല്ലാനി.

പാലാ: വൈക്കം സത്യാഗ്രഹ സമരം ഉച്ഛനീചത്വത്തിനും ജാതിവിവേചനത്തിനും എതിരെ കോണ്‍ഗ്രസ് നടത്തിയ ഐതിഹാസിക പോരാട്ടമായിരുന്നുവെന്ന് കെ.പി.സി.സി. നിര്‍വ്വാഹക സമിതിയംഗം അഡ്വ.ടോമി കല്ലാനി പറഞ്ഞു. വൈക്കം സത്യാഗ്രഹസമരത്തിന്റ നൂറാം വാര്‍ഷികാഘോഷംങ്ങള്‍ പുതിയ തലമുറയ്ക്ക് മതേതരത്വത്തിന്റെയും സാമൂഹ്യ നീതിയുടെയും മഹത്തായ സന്ദേശം പകര്‍ന്നുകൊടുക്കാന്‍ പര്യാപ്തമാകുമെന്നും ടോമി കല്ലാനി പറഞ്ഞു. 

.പാലാ നിയോജക മണ്ഡലം കോണ്‍ഗ്രസ് പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ അമ്പാടി ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിയിരുന്നു മുന്‍ കോട്ടയം ഡി.സി.സി. അദ്ധ്യക്ഷന്‍ കൂടിയായിരുന്ന ടോമി കല്ലാനി. 
   
കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഗാര്‍ഖേ മാര്‍ച്ച് 30 നു വൈക്കം ബീച്ചില്‍ കെ.പി.സി.സി. നേതൃത്വത്തില്‍ നടത്തുന്ന സമ്മേളനം ഉദ്ഘാടനം ചെയ്യും. പാലാ നിയോജകമണ്ഡലത്തില്‍ നിന്ന് 3000 പ്രവര്‍ത്തകരെ സമ്മേളനത്തില്‍ പങ്കെടുപ്പിക്കാന്‍ കണ്‍വെന്‍ഷന്‍ തീരുമാനിച്ചു. 

.യോഗത്തില്‍ പാലാ ബ്ലോക്ക് പ്രസിഡന്റ് പ്രൊഫ. സതീശ് ചൊള്ളാനി അധ്യക്ഷത വഹിച്ചു.
ബിജു പുന്നത്താനം, ചാക്കോ തോമസ്, ആര്‍. സജീവ്, സി.ടി രാജന്‍, ആര്‍. പ്രേംജി, രാജന്‍ കൊല്ലംപറമ്പില്‍, ടോമി പൊരിയത്ത്, ഷോജി ഗോപി, ഷൈന്‍ പാറയില്‍, ബിബിന്‍രാജ്, ജയിംസ് ജീരകത്ത്, എ.എസ്സ്. തോമസ്, പ്രിന്‍സ് വി.സി, ആര്യ സബിന്‍, ജേക്കബ്ബ് അല്‍ഫോന്‍സാ ദാസ്, ജോര്‍ജുകുട്ടി ചൂരയ്ക്കല്‍, രാജു കോനാട്ട്, പ്രദീപ് പ്ലാച്ചേരി, ബെന്നി മറ്റം, രാജു കൊക്കോപ്പുഴ, ബിജോയി അബ്രാഹം, ജോണ്‍സി നോബിള്‍, പയസ് മാണി, ജോഷി നെല്ലിക്കുന്നേല്‍, ഷിജി ഇലവുംമൂട്ടില്‍, അര്‍ജുന്‍ സാബു, രാജേഷ് കാരക്കാട്ട്, ബിനോയി ചുരനോലി, ശ്രീകുമാര്‍ ടി.സി, ഗോപിനാഥന്‍ നായര്‍, സോണി ഓടച്ചുവട്ടില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു

.

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments