നിര്‍ണായക പ്രഖ്യാപനങ്ങളുമായി ധനമന്ത്രി നിര്‍മല സീതാരാമന്‍ ലോക്‌സഭയില്‍ കേന്ദ്ര ബജറ്റ് അവതരിപ്പിച്ചു. നികുതി സ്ലാബുകള്‍ അഞ്ചാക്കി കുറച്ചു. 15 ലക്ഷം വരെ വരുമാനമുള്ളവര്‍ക്ക് 5,20,000 രൂപവരെ ലാഭമെന്ന് ധനമന്ത്രി പറഞ്ഞു. മൊബൈല്‍ ഫോണ്‍ ഘടകങ്ങളുടെ ഇറക്കുമതി തീരുവ കുറച്ചു. വൈദ്യുതി വാഹനങ്ങളില്‍ ഉപയോഗിക്കുന്ന ബാറ്ററികള്‍ക്ക് നികുതി ഇളവ് പ്രഖ്യാപിച്ചു.
സ്വര്‍ണം, വെള്ളി, ഡയമണ്ട്, വസ്ത്രം, സിഗരറ്റ് എന്നിവയുടെ വില കൂടും. കംപ്രസ്ഡ് ബയോഗ്യാസ്, ലിഥിയം അയണ്‍ ബാറ്ററി, മൊബൈല്‍ ഫോണ്‍ ഘടകങ്ങള്‍, ടിവി പാനലുകള്‍, ക്യാമറ, ഇലക്ട്രിക് ചിമ്മിനി, ഹീറ്റ് കോയില്‍ എന്നിവയുടെ വില കുറയും.
പ്രധാന പ്രഖ്യാപനങ്ങള്‍:
സ്വര്‍ണം, വെള്ളി, ഡയമണ്ട്, വസ്ത്രം വില കൂടും.
വൈദ്യശാസ്ത്ര മേഖലയില്‍ നൈപുണ്യ വികസന പദ്ധതി.
ആദിവാസി മേഖലയില്‍ അരിവാള്‍ രോഗ നിര്‍മാര്‍ജന പദ്ധതി.
വിദ്യാര്‍ഥികള്‍ക്ക് ദേശീയ ഡിജിറ്റല്‍ ലൈബ്രറി.
157 പുതിയ നഴ്‌സിങ് കോളജുകള്‍.
പുതുതായി 50 വിമാനത്താവളങ്ങളും ഹെലിപോര്‍ട്ടുകളും.
റെയില്‍വേയ്ക്ക് 2.40 ലക്ഷം കോടി രൂപ.
കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ പഴയ വാഹനങ്ങള്‍ ഒഴിവാക്കും.
47 ലക്ഷം യുവാക്കള്‍ക്ക് 3 വര്‍ഷം സ്‌റ്റൈപന്‍ഡ് നല്‍കാന്‍ പദ്ധതി.
പാരമ്പര്യ കരകൗശലത്തൊഴിലാളികള്‍ക്ക് പിഎം വിശ്വകര്‍മ കുശല്‍ സമ്മാന്‍.
പി.എം.ഗരീബ് കല്യാണ്‍ അന്ന യോജന ഒരു വര്‍ഷം കൂടി
81 കോടി ജനങ്ങള്‍ക്ക് പ്രതിമാസം 5 കിലോ ഭക്ഷ്യധാന്യം സൗജന്യമായി ലഭിക്കും.
63,000 പ്രാഥമിക സഹകരണ സംഘങ്ങള്‍ ഡിജിറ്റൈസ് ചെയ്യും
2200 കോടി രൂപയുടെ ഹോര്‍ട്ടികള്‍ച്ചര്‍ പാക്കേജ്.
ഇ-കോടതികള്‍ തുടങ്ങാന്‍ 7,000 കോടി രൂപ.
കോംപൗണ്ടഡ് റബര്‍ തീരുവ കൂട്ടി.
ആദായനികുതി അപ്പീലുകള്‍ പരിഹരിക്കാന്‍ ജോ. കമ്മിഷണര്‍മാര്‍ക്കും ചുമതല.
ആദായനികുതി പരിധിയില്‍ ഇളവ്. വാര്‍ഷിക വരുമാനം 7 ലക്ഷം രൂപ വരെ നികുതി ഇല്ല.
പുതിയ രീതി തിരഞ്ഞെടുക്കുന്നവര്‍ക്ക് 7 ലക്ഷം വരെ നികുതി നല്‍കേണ്ട.
നികുതി സ്ലാബുകള്‍ അഞ്ചാക്കി കുറച്ചു.
3-6 ലക്ഷം വരെ വരുമാനത്തിന് 5 ശതമാനം നികുതി.
6 ലക്ഷം മുതല്‍ 9 വരെ 10 ശതമാനം നികുതി.
9 ലക്ഷം മുതല്‍ 12 ലക്ഷം വരെ 15 ശതമാനം.
12-15 ലക്ഷം വരെ 20 ശതമാനം നികുതി.
15 ലക്ഷത്തില്‍ കൂടുതല്‍ 30 ശതമാനം നികുതി.
9 ലക്ഷം വരെയുള്ളവര്‍ 45,000 രൂപ വരെ നികുതി നല്‍കിയാല്‍ മതിയാവും.
സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും മഹിളാ സമ്മാന്‍ സേവിങ്‌സ് സര്‍ട്ടിഫിക്കറ്റ് പദ്ധതി.
കാലാവധി രണ്ടു വര്‍ഷം.
2 ലക്ഷം രൂപ വരെ നിക്ഷേപിക്കാം. 7.5 ശതമാനം പലിശ.
മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള നിക്ഷേപ പരിധി 15 ലക്ഷത്തില്‍നിന്ന് 30 ലക്ഷമാക്കി.
മാസവരുമാനമുള്ളവര്‍ക്കുള്ള നിക്ഷേപ പരിധി 4.5 ലക്ഷത്തില്‍നിന്ന് 9 ലക്ഷമാക്കി.
ജോയിന്റ് അക്കൗണ്ടുകള്‍ക്കുള്ള നിക്ഷേപ പരിധി 9 ലക്ഷത്തില്‍നിന്ന് 15 ലക്ഷമാക്കി.
പ്രാഥമിക സഹകരണസംഘങ്ങളുടെ കംപ്യൂട്ടറൈസേഷന് 2,516 കോടി രൂപ.
സംസ്ഥാനങ്ങള്‍ക്ക് പഞ്ചായത്തുകളില്‍ ലൈബ്രറി തുടങ്ങാന്‍ സഹായം.
സംസ്ഥാനങ്ങള്‍ക്ക് ഒരു വര്‍ഷം കൂടി പലിശരഹിത വായ്പ.
നഗര വികസനത്തിന് പണം കണ്ടെത്താന്‍ മുന്‍സിപ്പല്‍ ബോണ്ട്.
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് വികസനത്തിനായി മൂന്നു കേന്ദ്രങ്ങള്‍.
5 ജി ആപ്പുകള്‍ വികസിപ്പിക്കാന്‍ എന്‍ജിനീയറിങ് കോളജുകളില്‍ 100 ലാബുകള്‍.
പിഎം ആവാസ് യോജനയ്ക്ക് 79,000 കോടി.
എല്ലാ സര്‍ക്കാര്‍ ഏജന്‍സികളും പാന്‍ തിരിച്ചറിയല്‍ രേഖയായി സ്വീകരിക്കും.
ബിസിനസ് തുടങ്ങാന്‍ ഇരുപതോളം വ്യത്യസ്ത ഐഡികള്‍.
ഗോബര്‍ധന്‍ പദ്ധതിയില്‍ 200 ബയോഗ്യാസ് പ്ലാന്റുകള്‍.
75 എണ്ണം നഗരങ്ങളില്‍. 300 ക്ലസ്റ്റര്‍ അധിഷ്ഠിത പ്ലാന്റുകളും സ്ഥാപിക്കും.
🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ.
വാർത്തകളും പരസ്യങ്ങളും
നൽകാൻ
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക
0 Comments