ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ഭരണങ്ങാനം ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പൗര വിചാരണയാത്ര സംഘടിപ്പിക്കുന്നു. ഡിസിസി വൈസ് പ്രസിഡന്റ് അഡ്വക്കേറ്റ് ബിജു പുന്നത്താനം നയിക്കുന്ന പൗര വിചാരണ യാത്ര ഫെബ്രുവരി 4 ശനിയാഴ്ച രാവിലെ 8.30ന് രാമപുരം അമ്പലം ജംഗ്ഷനില്‍ നിന്നും ആരംഭിക്കും. റബ്ബര്‍ വിലയിടിവ് പരിഹരിക്കണം എന്നും നിത്യോപയോഗ സാധനങ്ങളുടെ വിലവര്‍ധനവ് തടയണമെന്നും മദ്യ മയക്കുമരുന്ന് മാഫിയയുടെ പിടിയില്‍ നിന്നും നാടിനെ മോചിപ്പിക്കണമെന്നും ആവശ്യമുയര്‍ത്തിയാണ് യാത്ര .
യാത്രയുടെ ഉദ്ഘാടനം കെപിസിസി അച്ചടക്കസമിതി ചെയര്‍മാന്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ നിര്‍വഹിക്കും. ജോസഫ് വാഴയ്ക്കന്‍ പതാക കൈമാറും. ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ് മുഖ്യ പ്രഭാഷണം നടത്തും. നേതാക്കളായ അഡ്വക്കേറ്റ് ടോമി കല്ലാനി, ഫിലിപ്പ് ജോസഫ് , തോമസ് കല്ലാടന്‍ , കെ കുര്യന്‍ കട്ടക്കയം, സി.റ്റി രാജന്‍, ജേക്കബ് അല്‍ഫോന്‍സ് തുടങ്ങിയവര്‍ സംസാരിക്കും.
വാർത്താ സമ്മേളനം : Facebook
രാവിലെ 9 30ന് രാമപുരം ജംഗ്ഷനില്‍ നിന്നും ആരംഭിക്കുന്ന യാത്ര പിഴക് , നീലൂര്‍ , മേലുകാവുമറ്റം , മേലുകാവ് , മേച്ചാല്‍, മൂന്നിലവ് ,തലനാട് ,കളത്തൂക്കടവ് , പനക്കപാലം , ഭരണങ്ങാനം, പ്രവിത്താനം എന്നിവിടങ്ങളിലൂടെ സഞ്ചരിച്ച് വൈകുന്നേരം അഞ്ചിന് കൊല്ലപ്പള്ളി ജംഗ്ഷനില്‍ സമാപിക്കും. സമാപന സമ്മേളനം മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. മുന്‍മന്ത്രി കെ സി ജോസഫ് മുഖ്യാതിഥിയായി പങ്കെടുക്കും. കെപിസിസി വക്താവ് ബി ആര്‍ എം ഷഫീര്‍ മുഖ്യപ്രഭാഷണം നടത്തും. ജോയിസ് സ്‌കറിയ , ആര്‍ സജീവ് , ചാക്കോ തോമസ് , ആര്‍ പ്രേംജി , ലാലി സണ്ണി തുടങ്ങിയവര്‍ പ്രസംഗിക്കുമെന്ന് അഡ്വ ബിജു പുന്നത്താനം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ.
വാർത്തകളും പരസ്യങ്ങളും
നൽകാൻ
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക
0 Comments