Latest News
Loading...

ലോക തണ്ണീർ തട ദിനം ആചരിച്ചു

ഈരാറ്റുപേട്ട മുസ്‌ലീം ഗേൾസ് ഹയർ സെക്കന്ററി സ്കൂളിലെ സാഫ് നേച്ചർ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ലോക തണ്ണീർതടദിനം വിവിധ പരിപാടികളോടെ ആ ചരിച്ചു. ഈ രാറ്റുപേട്ടയിൽ അവശേഷിക്കുന്ന ചുരുക്കം തണ്ണീർ തടങ്ങളിലൊന്നായ നടക്കൽ ശ്രീ ഭഗവതി ക്ഷേത്രം വക സ്ഥലത്തെ തണ്ണീർതടം ക്ലബ്ബ് അംഗങ്ങളും അധ്യാപകരും സന്ദർശിച്ചു. 

അവിടെ നടത്തിയ ക്ലാസ്സിൽ ഭൂമിയുടെ വ്യക്ക ക ളായ തണ്ണീർ തടങ്ങൾ നിലനിർത്തുക, സംരക്ഷിക്കുക എന്ന സന്ദേശം നൽകി കൊണ്ട് അധ്യാപകൻ മുഹമ്മദ് ലൈസൽ സംസാരിച്ചു. കേരളത്തിലെ തണ്ണീർതടങ്ങളെക്കുറിച്ച് ക്ലബ്ബ് അംഗങ്ങൾ വിവര ശേഖരണം നടത്തും. ഹെഡ്മിസ്ട്രസ് എം.പി ലീന, എം.എഫ് അബ്ദുൽ ഖാദർ, സി.എച്ച് മാഹീൻ, പി.എസ്. റമീസ്, റ്റി.എസ് അനസ്, ഫാത്തിമ റഹീം എന്നിവർ പരിപാടികൾക്ക് നേത്യത്വം നൽകും.

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments