ഈരാറ്റുപേട്ട: മീനച്ചിലാറ്റിലെ തടയണയിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു. കടുവാമൂഴിയിൽ വാടകക്ക് താമസിക്കുന്ന പൂവത്തോട് കൊട്ടാരത്തിൽ പ്രകാശൻ (24) ആണ് മരിച്ചത്. വ്യാഴാഴ്ച രാത്രിയിൽ വടക്കേക്കര തടയണക്ക് സമീപം കുളിക്കാനിറങ്ങിയപ്പോൾ മുങ്ങിപ്പോകുകയായിരുന്നു.
പ്രകാശന്റെ ബൈക്കും ഹെൽമെറ്റും ചെരിപ്പും മുട്ടം കവലയിലെ ചായക്കടക്കു പിന്നിൽ ആറ്റിലേക്കു ഇറങ്ങുന്ന ഭാഗത്തുനിന്ന് കണ്ടെത്തി. വെള്ളിയഴ്ച ഉച്ചകഴിഞ്ഞ് ഈരാറ്റുപേട്ട അഗ്നിരക്ഷാസേന അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ ബിനു സെബാസ്റ്റ്യന്റെ നേതൃത്വത്തിൽ പരിശോധനയിലാണ് പ്രകാശന്റെ മൃതദേഹം കണ്ടെത്തിയത്. ഈരാറ്റുപേട്ട നന്മക്കൂട്ടവും തിരച്ചിലിന് പങ്കെടുത്തു. മൃതദേഹം പാലാ ജനറൽ ആശുപത്രി മോർച്ചറിയിൽ.
🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ.
വാർത്തകളും പരസ്യങ്ങളും
നൽകാൻ
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക
0 Comments