Latest News
Loading...

മൂന്നിലവ് പഞ്ചായത്തിലെ അഴിമതിക്കെതിരെ ബിജെപി നിരാഹാര സമരം

മൂന്നിലവ്: മൂന്നിലവ് പഞ്ചായത്തിലെ അഴിമതിക്കാർക്കെതിരെ നടപടി ആവശ്യപ്പെട്ട് കൊണ്ടും കടപുഴ പാലം അടിയന്തിരമായി പുനർനിർമ്മിക്കണമെന്നാവശ്യപ്പെട്ട് കൊണ്ടും ബി ജെ പി മൂന്നിലവ് പഞ്ചായത്ത് കമ്മറ്റി പ്രസിഡൻ്റ് ദിലീപ് മൂന്നിലവ് നിരാഹാര സമരം നടത്തി.മൂന്നിലവ് ജംഗ്ഷനിൽ നടന്ന സമരം ബിജെപി സംസ്ഥാന കൗൺസിൽ അംഗം രഞ്ജിത് ജി മീനാഭവൻ ഉത്ഘാടനം ചെയ്തു.


.ലൈഫ് അഴിമതി നടത്തിയ ഉദ്യോഗസ്തരെ പുറത്താക്കുകയും വെട്ടിപ്പ് നടത്തിയ തുക അവരുടെ സ്വത്തിൽ നിന്നും കണ്ട് കെട്ടണമെന്നും ഇപ്പോൾ സസ്പൻഷൻ നൽകി പകുതി ശമ്പളവും വാങ്ങി സുഖിച്ചിരിക്കുന്നവരെ തുറങ്കിലടക്കണമെന്നും MLA യും 2 MP മാരും ഉണ്ടായിട്ടും കടപുഴ പാലം പണിയാതെ മൂന്നിലവിലെ ജനങ്ങളോട് LDF ഉം UDF ഉം നടത്തുന്ന ക്രൂരത ജനങ്ങൾ തിരിച്ചറിയണമെന്നും അദ്ധേഹം ആവശ്യപ്പെട്ടു

ബിജെപി സമര പ്രഖ്യാപനം നടത്തിയതോടെ സടകുടഞ്ഞെണീറ്റ LDF ,UDF നേതാക്കളും പ്രസ്താവനകളിറക്കുന്ന MLA യും MP മാരും മന്ത്രിയെയും തിരിച്ചറിയണമെന്നും ഇതിനെതിരെ ചെറുവിരൽ പോലും അനക്കാഞ്ഞ പഞ്ചായത്ത പ്രസിഡൻ്റിനെയും മെമ്പർ മാരെയും ജനങ്ങൾ വിചാരണ ചെയ്യണമെന്നും സമാപന സമ്മേളനം ഉത്ഘാടനം ചെയ്ത ബി ജെ പി സംസ്ഥാന കമ്മറ്റി അംഗം അഡ്വ പി ജെ തോമസ് ആവശ്യപ്പെട്ടു. 


.പഞ്ചായത്ത് പ്രസിഡന്റ് പദവിയിൽ ഇരുന്ന് ലൈഫ് അഴിമതിക്ക് കൂട്ടുനിന്നു എന്ന് ഓംബുഡ്സ്മാൻ പരാമർശം നടത്തിയ ആറാം വാർഡ് മെമ്പർ ജോഷി ജോഷ്വാ മെമ്പർ സ്ഥാനം രാജി വയ്ക്കണമെന്ന് യോഗത്തിൽ മുഖ്യപ്രഭാഷണം നടത്തിയ സംസ്ഥാന കൗൺസിൽ അംഗം സോമൻ തച്ചേട്ട് ആവശ്യപ്പെട്ടു .മണ്ഡലം പ്രസിഡൻ്റ് സരീഷ് കുമാർ, മണ്ഡലം ജനറൽ സെക്രട്ടറിമാരായ സതീഷ് തലപ്പലം,ഷാനു വിഎസ്, എസ് ടി മോർച്ച സംസ്ഥാന ഉപാധ്യക്ഷ കമലമ്മ രാഘവൻ, കെ കെ സജീവ്, മോഹനൻ തലനാട്, ബിനീഷ് ചൂണ്ടച്ചേരി, ശ്രീകല ബിജു, ഷിനോജ് എന്നിവർ പ്രസംഗിച്ചു

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments