ഭരണങ്ങാനം സേക്രഡ് ഹാർഡ് ഗേൾസ് ഹൈസ്കൂൾ 93 - മത് വാർഷികാഘോഷവും യാത്രയപ്പ് സമ്മേളനത്തിന്റെ ഉദ്ഘാടനം കേരള സഹകരണ രജിസ്ട്രേഷൻ വകുപ്പുമന്ത്രി വി.എൻ വാസവൻ നിർവഹിച്ചു. പാഠ്യ പാഠ്യേതര തര പ്രവർത്തനങ്ങളിൽ സംസ്ഥാനത്ത് മുൻപന്തിയിൽ നിൽക്കുന്ന സ്കൂളും കോട്ടയം ജില്ലയിൽ ഒന്നാമത് നിൽക്കുന്ന സ്കൂളുമാണിതെന്നു മന്ത്രി പറഞ്ഞു. അധ്യാപക - അനദ്ധ്യാപക പിറ്റിഎ കൂട്ടായ ആത്മാർത്ഥമായ പ്രവർത്തനം കൊണ്ടാണ് ഈ സ്കൂൾ ഇന്ന് കേരളത്തിൽ മുൻപന്തിയിൽ എത്തിയത് എന്ന് മന്ത്രി പ്രത്യേകം ഉത്ഘാടന പ്രസംഗത്തിൽ മന്ത്രി എടുത്തു പറഞ്ഞു. കലാ-കായിക സമൂഹിക - ശാസ്ത്ര മേളയിൽ ഈ സ്കുളിലെ കുട്ടികൾ സംസ്ഥാന തലത്തിൽ ഒന്നാമത് വരുന്നതിൽ കോട്ടയം ജില്ലയിലെ മന്ത്രി എന്ന നിലയിൽ തനിക്ക് വളരെയധികം സന്തോഷവും അഭിമാനമുണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചു.
സമ്മേളനത്തിൽ റവ സി ജെസ്സി മരിയ (സ്കൂൾ മാനേജർ )അദ്ധ്യക്ഷനും മുഖ്യപ്രഭാഷണം ഡോ. സിറിയക്ക് തോമസ് മുഖ്യപ്രഭാഷണവും. സിനി ആർട്ടിസ്റ്റ് മിയ ജോർജ്ജ്, സീനിയർ കറസ്പോണ്ടന്റ് ജസ്റ്റീന തോമസ് (മനോരമ ന്യൂസ്) എന്നിവർ ഗുരുവന്ദനം നടത്തുകയുണ്ടായി സർവ്വീസിൽ നിന്നും വിരമിക്കുന്ന റവ സി.റോസിൻ ജോർജ്ജ് എഫ്.സി.സി ഹെഡ്മിസ്ട്രസ്സ്, ശ്രീമതി ജയമോൾ വടാന ടീച്ചർ എന്നിവർ മറുപടി പ്രസംഗവുംശ്രീമതി: ലിസി സണ്ണി (ഭരണങ്ങാനം ഗ്രാമ പഞ്ചായത്ത് പ്രസിണ്ടന്റ്) ശ്രീ രാജേഷ് വാളിപ്ലാക്കൽ (മെമ്പർ ജില്ലാ പഞ്ചായത്ത്) ശ്രീ ജെറ്റൊ ജോസ് പടിഞ്ഞാറെപീടികയിൽ ഈരാറ്റുപേട്ട ബ്ലോക്ക് മെമ്പർ(പി.റ്റി.എ പ്രസിണ്ടന്റ്) സി.ആൻ സ് എഫ് .സി.സി (സ്റ്റാഫ് പ്രതിനിധി) ശ്രീമതി ഡി ശ്രീദേവി (മുൻ അദ്ധ്യാപിക) എന്നിവർ ആശംസ അർപ്പിക്കുകയും ചെയ്യിതു ദേശീയ -സംസ്ഥാന കലാ-കായിക മത്സ ങ്ങളിൽ മെഡൽ നേടിയവരുടെ പരിശീലകരായ മാർഗ്ഗം കളി പരിശീലകൻ ശ്രീ രവീന്ദ്രൻ നായർ, കേരള സ്പോർട്സ് കൗൺസിൽ അത് ലറ്റിക് പരിശീലകൻ ശ്രീ ജൂലിയസ് ജെ മനയാനി ,ദേശീയ മത്സരങ്ങളിൽ പങ്കെടുത്ത ആഷ് ന ഷൈജു , ആദിത്യ അജി, സോനാ രാജീവ് എന്നിവർക്ക് ചടങ്ങിൽ മെമ്മന്റൊ നൽകി ആദരിക്കുകയുണ്ടായി
🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ.
വാർത്തകളും പരസ്യങ്ങളും
നൽകാൻ
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക
0 Comments