അരുവിത്തുറ: ദേശീയ ശാസ്ത്ര ദിനത്തോടനുബദ്ധിച്ച് അരുവിത്തുറ സെന്റ് ജോർജസ്സ് കോളേജിൽ രസതന്ത്രത്തിന്റെ നിറക്കൂട്ടുകളുമായി കെമിസോൾ രസതന്ത്ര പ്രദർശനം സംഘടിപ്പിക്കും. സ്ക്കൂൾ കുട്ടികൾക്കായി തയ്യാറാക്കുന്ന പ്രദർശനത്തിൽ രസതന്ത്ര ലോകത്തെ ശാസ്ത്ര വിസ്മയങ്ങളാണ് ഒരുക്കുന്നത്. ബുനാഴ്ച രാവിലെ 10.30 തിന് ആരംഭിക്കുന്ന പ്രദർശനം കോളേജ് മാനേജർ വെരി റവ.ഡോ അഗസ്‌റ്റ്യൻ പാലക്കാപറമ്പിൽ ഉദ്ഘാടനം ചെയ്യും.
.കോളേജ് പ്രിൻസിപ്പാൾ പ്രൊഫ: ഡോ സിബി ജോസഫ് അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ കോളേജ് ബർസാറും കോഴ്സ്സ് കോർഡിനേറ്ററുമായ ഫാ ബിജു കുന്നയ്ക്കാട്ട്, വൈസ് പ്രിൻസിപ്പാൾ ഡോ ജിലു ആനി ജോൺ , കെമിസ്ട്രി വിഭാഗം മേധാവി ഡോ:ഗ്യാബിൾ ജോർജ് , പ്രോഗ്രാം കോർഡിനേറ്റർ ട്രിസാ സൂസൻ ജി.എസ്സ് തുടങ്ങിയവർ സംസാരിക്കും. കെമിസ്ടീ വിഭാഗത്തിലെ അദ്ധ്യാപകരും വിദ്യാർത്ഥികളും ചേർന്നാണ് പ്രദർശനം സംഘടിപ്പിക്കുന്നത്
.
🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ.
വാർത്തകളും പരസ്യങ്ങളും
നൽകാൻ
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക
0 Comments