Latest News
Loading...

നഗരസഭയ്ക്കെതിരെ ആരോഗ്യ വിഭാഗം സ്റ്റാന്റിംഗ് കമ്മിറ്റി ചെയ്യർപേഴ്സൺ

ഈരാറ്റുപേട്ട : നഗര സഭ പരിധിയിൽ ആരംഭിക്കുന്ന വെല്‍നെസ് സെന്റര്‍ കടുവമുഴിയിൽ നിന്നും മാറ്റുന്നതിനെതിരെ ആരോഗ്യ വിഭാഗം സ്റ്റാന്റിംഗ് കമ്മിറ്റി ചെയ്യർപേഴ്സൺ.  വെൽഫെയർ പാർട്ടിയുടെ സഹല ഫിർധോസാണാണ് ആരോഗ്യ വിഭാഗം  ചെയ്യർപേഴ്സൺ. ഈരാറ്റുപേട്ടയിലെ പ്രാദേശിക സമൂഹ മാധ്യമ കൂട്ടായ്മയിലാണ് എതിർപ്പ് പരസ്യമായി രേഖപെടുത്തിയത്.  കടുവമുഴി പ്രദേശത്തുനിന്നും ലഭിച്ച കുറഞ്ഞ മാസ വാടക ക്വാട്ടേഷൻ ഒഴിവാക്കിയാണ് 40000 രൂപ മാസ വാടക നൽകിയിരിക്കുന്ന ലീഗ് നേതാവിന്റെ ഉടമസ്ഥായിലുള്ള മുട്ടം കവലയിലുള്ള കെട്ടിടം തിരഞ്ഞെടുക്കുവാൻ ഭരണ സമിതി ശ്രമിക്കുന്നത്.  കഴിഞ്ഞ പ്രളയകാലത്തിലെല്ലം വെള്ളം കയറിയ കെട്ടിടമാണിത്. ഇതിനെതിരെ യുഡിഫിലെ മൂന്ന് കൗൺസിലർമാർമാരും രംഗത്ത് വന്നിരുന്നു. നിലവിൽ രണ്ടു വെല്‍നെസ് സെന്ററാണ് നഗരസഭക്ക് ലഭിച്ചിരിക്കുന്നത്. രണ്ടാമത്തേത് നടക്കലിലാണ് ആരംഭിക്കുന്നത്.


നഗരസഭ ചെയർപേഴ്സന്റെയും വൈസ് ചെയർമാന്റെയും കടുംപിടുത്തം മൂലം മുന്നണി സംവിധാനത്തെ തന്നെ നോക്കുകുത്തിയാക്കിക്കൊണ്ട്
മുട്ടം കവലയിലെ ലീഗ് നേതാവിന്റെ വെള്ളം കയറുന്ന പഴകിയ ലോഡ്ജിലും
നടക്കൽ കരയിലെ രണ്ടു പതിറ്റാണ്ടിലധികം പഴക്കമുള്ള കക്കൂസ് മാലിന്യങ്ങൾ പോലും കൃത്യമായി കൈകാര്യം ചെയ്യാൻ സംവിധാനമില്ലാത്ത ലോഡ്ജിലും സെന്റ്റുകൾ സ്ഥാപിക്കണമെന്നത് ചില നേതാക്കളുടെ നിർബന്ധ ബുദ്ധി മൂലമാണെന്നും സഹല സമൂഹ മാധ്യമത്തിലൂടെ പറഞ്ഞു.

വെല്‍നെസ് സെന്ററുകളിൽ പ്രാഥമിക പശ്ചാത്തല സൗകര്യം ഒരുക്കുന്നതിനായി 50 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. സൗകര്യമില്ലാത്ത കെട്ടിടം തിരഞ്ഞെടുത്ത് ഈ തുക അഴിമതിയിലൂടെ തട്ടി എടുക്കുവനാണ് ചെയർപേഴ്സണും വൈസ് ചെയർമാനും ശ്രമിക്കുന്നതെന്ന് എൽഡിഎഫ് കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു


🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments