Latest News
Loading...

തിടനാട്ട് കാലുമാറി പ്രസിഡന്റ്. രാജിവയ്ക്കില്ലെന്ന് വിജി ജോർജ്

ഇടത് മുന്നണി സ്ഥാനാര്‍ത്ഥിയെ പരാജയപ്പെടുത്തിയ ആള്‍ക്ക് വേണ്ടി പദവി രാജിവയ്ക്കുകയില്ലെന്ന് തിടനാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വിജി ജോര്‍ജ്. ഡിസംബര്‍ 30ന് രാജിവയ്ക്കണമെന്നായിരുന്നു മുന്നണി ധാരണ. ധാരണയനുസരിച്ച് വൈസ് പ്രസിഡണ്ട് രാജിവച്ചു. എന്നാല്‍ വിജിയുടെ പുതിയ തീരുമാനത്തോടെ ഭരണ സമിതിയില്‍ അസ്വാരസ്വങ്ങളും ഉടലെടുത്തു.

കേരള കോണ്‍ഗ്രസ് (എം) പ്രതിനിധിയായ വിജി ജോര്‍ജാണ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്. മുന്നണി ധാരണയനുസരിച്ച് ഡിസംബര്‍ 30 ന് വിജി രാജിവയ്‌ക്കേണ്ടതായിരുന്നു. രണ്ട് സ്വതന്ത്രരടക്കം 8 പേരുടെ പിന്തുണയോടെയാണ് ഇടത് മുന്നണി ഭരിക്കുന്നത്. ധാരണയനുസരിച്ച് വൈസ് പ്രസിഡണ്ടായിരുന്ന സ്വതന്ത്ര അംഗം ബിനോ മുളങ്ങാശേരി 30ന് രാജി വച്ചിരുന്നു. ധാരണ എന്തായാലും രാജി വയ്ക്കുകയില്ലെന്ന നിലപാടിലാണ് വിജി ജോര്‍ജ്ജ്.  മൂന്നാംതോട് നിന്നും വിജയിച്ച സ്വതന്ത്ര അംഗം സ്‌കറിയാച്ചന്‍ പൊട്ടനാനിയാണ് മുന്‍ ധാരണയനുസരിച്ച് പ്രസിഡണ്ടാവേണ്ടത്. എന്നാല്‍ ഇടത് സ്ഥാനാര്‍ത്ഥിയെ പരാജയപെടുത്തിയ ഒരാള്‍ക്ക് വേണ്ടി സ്ഥാനം ഒഴിയാന്‍ തയ്യാറല്ലെന്ന നിലപാടിലാണ് വിജി ജോര്‍ജ്. പാര്‍ട്ടി പ്രവര്‍ത്തകരുടെ വികാരവും ഇത് തന്നെയാണെന്ന് വിജി അവകാശപെടുന്നു. പാര്‍ട്ടിയെ ദുര്‍ബലപെടുത്തിയവര്‍ക്ക് വേണ്ടി രാജിവയ്ക്കുകയില്ല. പ്രതിസന്ധി ഘട്ടത്തിലും കേരള കോണ്‍ഗ്രസിനൊപ്പം ഉറച്ച് നിന്ന ആളാണ് താനെന്നും വിജി പറഞ്ഞു. 


.അതേസമയം വിജിയുടെ തീരുമാനം തിടനാട് ഭരണ പ്രതിസന്ധിക്കും ഇടയാക്കിയേക്കും. രാജി വയ്ക്കുമെന്നതിന് കരാര്‍ ഉണ്ടെന്നാണ് എതിര്‍ ഭാഗം അവകാശപെടുന്നത്. കേരള കോണ്‍ഗ്രസ് (എം)  3, കോണ്‍ഗ്രസ് 2, ജനപക്ഷം 2, കേരള കോണ്‍ഗ്രസ് 1, സിപിഐഎം 2, സിപിഐ-1,  BJP 1 സ്വതന്ത്രര്‍ 2 എന്നിങ്ങനെയാണ് പഞ്ചായത്തിലെ കക്ഷിനില. കേരള കോണ്‍ഗ്രസ് തിടനാട് നേതൃയോഗം ചേര്‍ന്നതായാണ് വിവരം.  യോഗത്തില്‍ പങ്കെടുക്കാതിരുന്ന വിജിയുമായി ചര്‍ച്ച നടത്താന്‍ പാര്‍ട്ടി ജില്ലാ പ്രസിഡണ്ടിനെയും, സ്ഥലം എംഎല്‍എയെയും യോഗം ചുമതലപെടുത്തിയെന്നും വിവരമുണ്ട്. ധാരണയനുസരിച്ച് സ്റ്റാന്‍ഡിംഗ് ചെയര്‍മാന്‍ സ്ഥാനങ്ങളിലും മാറ്റം വരും. ഭരണ പതിപക്ഷത്തിലെ ഭൂരിഭാഗം ആളുകളും തനിക്കൊപ്പമാണെന്നാണ് വിജി പറയുന്നത്. ധാരണകള്‍ പാലിക്കണമെന്നതാണ് പാര്‍ട്ടിയുടെ നിലപാടെന്നും മെംബര്‍മാരുമായി ചര്‍ച്ച ചെയത് തിരുമാനമെടുക്കുമെന്നും ജില്ലാ പ്രസിഡന്റ് പ്രൊഫസര്‍ ലോപ്പസ് മാത്യു പറഞ്ഞു.


🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments