Latest News
Loading...

പൂണ്ടിയിൽ കാണാതായ യുവാക്കൾക്കായി വ്യാപക തിരച്ചിൽ

ഈരാറ്റുപേട്ടയിൽ നിന്നും കൊടൈക്കനാലിലെ പൂണ്ടിയിൽ എത്തി കാണാതായ രണ്ട് യുവാക്കൾക്കായി വ്യാപക തെരച്ചിൽ ആരംഭിച്ചു. ഈരാറ്റുപേട്ടയിൽ നിന്നുള്ള സംഘത്തിനൊപ്പം നന്മക്കൂട്ടം അംഗങ്ങളും ചേർന്നാണ് തെരച്ചിൽ നടത്തുന്നത്. ലഹരി
തിങ്കളാഴ്ചയാണ് അഞ്ചംഗ സംഘം പൂണ്ടിയിൽ എത്തിയത്. ഈരാറ്റുപേട്ട തേവരുപാറ സ്വദേശികളായ പള്ളിപ്പാറ അല്‍ത്താഫ് (23), മുല്ലൂപ്പാറയില്‍ ഹാഫിസ് ബഷീര്‍ (23) എന്നിവരെയാണ് കാണാതായത്. 

 


 ഈരാറ്റുപേട്ടയിൽ നിന്നും എസ് ഐ അടങ്ങുന്ന സംഘം സ്ഥലത്ത് എത്തി പോലീസ് അധികാരികളുമായി സംസാരിച്ചു. രക്ഷാപ്രവർത്തനങ്ങൾക്കായി ഈരാറ്റുപേട്ടയിൽ രൂപം നൽകിയിട്ടുള്ള നന്മ കൂട്ടത്തിലെ അംഗങ്ങളും സ്ഥലത്തെത്തിയിട്ടുണ്ട്. ഉന്നത പോലീസ് ഇടപെടൽ ഉണ്ടായതോടെ നടപടികൾക്ക് വേഗം വന്നതായി സ്ഥലത്തെത്തിയവർ അറിയിച്ചു. മറ്റു മൂന്നു പേരെ ചോദ്യം ചെയ്തതിൽ നിന്നും 2 യുവാക്കൾ കൂൺ പറിക്കാൻ പോയ സ്ഥലം വ്യക്തമായിട്ടുണ്ട്. സ്ഥലത്ത് ഡാമിന് സമീപത്ത് നിന്നും കരച്ചിൽ കേട്ടതായി പ്രദേശത്തെ ചില സ്ത്രീകളും മൊഴി നൽകിയിട്ടുണ്ട്. ഇത്തരം വിവരങ്ങൾ അടിസ്ഥാനത്തിലുള്ള തിരച്ചിലാണ് ആരംഭിച്ചിരിക്കുന്നത്. 


🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments