ഈരാറ്റുപേട്ട: നഗരസഭയും വ്യാപാരാ വ്യാവസായി ഏകോപന സമിതിയും സംയുക്തമായി പി.ടി.എം.എസ് ഓഡിറ്റോറിയത്തിലും പരിസര പ്രദേശങ്ങളിലും നടത്തുന്ന നഗരോൽസവത്തിൽ വൻ തിരക്കാണ് എല്ലാ ദിവസവും അനുഭവപ്പെടുന്നത്.
വ്യാഴാഴ്ച ആരംഭിച്ച നഗരോൽസവം അടുത്ത ഞായറാഴ്ച അവസാനിക്കും. എല്ലാ ദിവസവും വൈകുന്നേരങ്ങളിൽ നഗരസഭയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർത്ഥികൾ അവതരിപ്പിക്കുന്ന കളിത്തട്ട് ഏറെ ശ്രദ്ധിക്കപ്പെടുന്നു. ഇന്നലെ ഞായറാഴ്ച വലിയ തിരക്കാണ് അനുഭവപ്പെട്ടത്. നഗരസഭയിലെയും സമീപ പഞ്ചായത്തുകളിലെയും ആയിരക്കണക്കിനാളുകൾ ഒഴുകിയെത്തി.
കഴിഞ്ഞ ദിവസം അൽ മനാർ സ്കൂളിലെ കളിത്തട്ട് ഈ സ്കൂളിലെ പുർവ്വവിദ്യാർത്ഥിയും ഇന്ത്യൻ ആർമിലെ മേജറുമായ ഡോ: അൽ ഫൈസ് റഷീദാണ് ഉദ്ഘാടനം ചെയ്തത്
നൂറോളം വ്യാപാര സ്റ്റാളുകളിലിന്നായി
കറി കത്തി മുതൽ കാറു വാരെ വാങ്ങാൻ ലഭിക്കും. നിരവധി പ്രസാധകരുടെ പുസ്തക സ്റ്റാളു മുണ്ട്.
കലാ പരിപാടികൾ,പുരാവസ്തു പ്രദർശനം, ദാരുശിൽപ്പ പ്രദർശനം ,കുട്ടികൾക്ക് കളിച്ചു രസിക്കാൻ കിഡ്‌സ് റൈഡുകൾ എന്നിവയുമുണ്ട്.
🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ.
വാർത്തകളും പരസ്യങ്ങളും
നൽകാൻ
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക
0 Comments