Latest News
Loading...

മാര്‍മല അരുവിയില്‍ ഒരാള്‍ മുങ്ങിമരിച്ചു

തീക്കോയി മാര്‍മല അരുവിയില്‍ സന്ദര്‍ശനത്തിനെത്തിയ യുവാവ് മുങ്ങിമരിച്ചു. രഹൈദരാബാദ് സ്വദേശി നിര്‍മല്‍ കുമാര്‍ ബെഹ്ര(28) ആണ് മരിച്ചത്. പാലാ വലവൂര്‍ ട്രിപ്പിള്‍ ഐടിയില്‍ നിന്നും എട്ടംഗ സംഘമാണ് മാര്‍മല അരുവി സന്ദര്‍ശിക്കാനെത്തിയത്.  കുളിക്കാനിറങ്ങിയ 3 പേര്‍ കയത്തില്‍ പെടുകയായിരുന്നു. നിര്‍മല്‍കുമാര്‍ മുങ്ങി പോവുകയായിരുന്നു. 


ആഴമേറിയ മാര്‍മല അരുവി സ്ഥിരം അപകടമരണങ്ങള്‍ക്ക് കാരണമാവുകയാണ്. പുറത്തുനിന്നെത്തുന്ന സഞ്ചാരികള്‍ മുന്നറിയിപ്പ് ബോര്‍ഡുകള്‍ വകവയ്ക്കാതെ വെള്ളത്തിലിറങ്ങുന്നതാണ് അപകടത്തിനിടയാക്കുന്നത്. അരുവിയിലെ തണുത്തുറഞ്ഞ വെള്ളത്തിലിറങ്ങി ശരീരം കോച്ചുന്നതാണ് പലപ്പോഴും അപകടത്തിന് കാരണമാകുന്നത്.

വീഡിയോ: Facebook 


🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments