പാലാ: പാലായിലെ കേരള കോൺഗ്രസ് എം നേതാവും മുൻ മുത്തോലി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടും പ്രമുഖ സഹ കാരിയുമായിരുന്ന ജോസ് പാലമറ്റം (71) നിര്യാതനായി.
ദീപിക ദിനപത്രത്തിലും മുൻ മന്ത്രി കെ.എം.മാണിയുടെ പേഴ്സണൽ സ്റ്റാഫ് അംഗമായും സേവനം അനുഷ്ഠിച്ചിരുന്നു.
മീനച്ചിൽ കാർഷിക ഗ്രാമ വികസന ബാങ്ക് ഡയറക്ടർ,മുത്തോലി ക്ഷീരോല്പാദന സംഘം സ്ഥാപക സെക്രട്ടറി , പന്തത്തല - വെള്ളിയേപ്പിള്ളി ചെറുകിട കർഷക യൂണിയൻ പ്രസിഡണ്ട്, മുത്തോലി റബ്ബർ ഉല്പാദക സംഘം പ്രസിഡണ്ട് എന്ന നിലയിലും പ്രവർത്തിച്ചിരുന്നു. കേരള ലോട്ടറി വെൽഫെയർ ഫണ്ട് ബോർഡ് ഡയറക്ടർ, ബി.എസ്.എൻ.എൻ കോട്ടയം ഉപദേശക സമിതി എന്നിവയിൽ അംഗവുമായിരുന്നു.
കേരള കോൺ (എo) പാലാ നിയോജക മണ്ഡലം മുൻ സെക്രട്ടറിയും സംസ്ഥാന സമിതി അംഗവുമായിരുന്നു.
ഭാര്യ ലിസ്സി മറ്റത്തിൽ കെഴുവ0കുളം .മക്കൾ അനീഷ് ദുബായ്, നിധിൻ (സോഫ്ട് വെയർ എൻജിനീയർ ), രേഷ്മ (കാർഷിക വികസന ബാങ്ക് .പാലാ:
മൃദദേഹം ചൊവ്വ വൈകുന്നേരം 4 മണിക്ക് വീട്ടിൽ കൊണ്ടുവരുo 'ബുധൻ രാവിലെ 11ന് മുത്തോലി സെ.ജോർജ് പള്ളി സിമിത്തേരിയിൽ സംസ്കരിക്കും.
ജോസ് പാലമറ്റത്തിൻ്റെ നിര്യാണത്തിൽ കേരള കോൺ (എം) ചെയർമാൻ ജോസ്.കെ.മാണി എം.പി., മന്ത്രി റോഷി അഗസ്ത്യൻ, ഗവ: ചീഫ് വിപ്പ് ഡോ.എൻ.ജയരാജ്, തോമസ് ചാഴികാടൻ എം.പി, എം.എൽ.എമാരായ സെബാസ്ത്യൻ കുളത്തുങ്കൽ ,ജോബ് മൈക്കിൾ എന്നിവർ അനു ശോചനം രേഖപ്പെടുത്തി.
കേരള കോൺഗ്രസ് (എo) പാലാ നിയോജക മണ്ഡലം സെക്രട്ടേറിയറ്റ് യോഗം അനുശോചനം രേഖപ്പെടുത്തി പ്രസിഡണ്ട് ടോബിൻ .കെ.അലക്സ് കണ്ടനാട് അദ്ധ്യക്ഷത വഹിച്ചു.
🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ.
വാർത്തകളും പരസ്യങ്ങളും
നൽകാൻ
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക
0 Comments