Latest News
Loading...

സ്റ്റുഡന്റ് പോലീസ് കേഡറ്റുകള്‍ നിര്‍മ്മിച്ച കമ്യൂണിറ്റി പാര്‍ക്ക് ഉദ്ഘാടനം ചെയ്തു

ഈരാറ്റുപേട്ട മുസ്ലിം ഗേള്‍സ് ഹയര്‍സെക്കന്ററി സ്കൂളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റ് യൂണിറ്റ് സംഘടിപ്പിച്ച ത്രിദിന ക്രിസ്മസ് ക്യാമ്പിന്റെ ഭാഗമായി പൊതുസ്ഥലം വൃത്തിയാക്കി കമ്യൂണിറ്റി പാര്‍ക്ക് നിര്‍മ്മിച്ചു. സുസ്ഥിര വികസനം സുരക്ഷിത ജീവിതം എന്ന തലവാചകത്തില്‍ മൂന്ന് ദിവസങ്ങളിലായി സംഘടിപ്പിച്ച എസ്.പി.സി ക്യാമ്പില്‍ നേതൃത്വ പരിശീലനം, സുസ്ഥിര വികസന ലക്ഷ്യങ്ങള്‍, ഡിജിറ്റല്‍ ഡോക്യുമെന്റേഷന്‍, തുടങ്ങിയ സെഷനുകളും ഇക്കോബ്രിക്സ് നിര്‍മ്മാണ പരിശീലനവും സംഘടിപ്പിച്ചു. ഉപയോഗശൂന്യമായ പ്ലാസ്റ്റിക് കുപ്പികളും കവറുകളും ഉപയോഗിച്ചാണ് ഇക്കോബ്രിക്സ് നിര്‍മ്മിക്കുന്നത്.  കേഡറ്റുകള്‍ വീടുകളിലും ക്ലാസ്മുറികളിലും ഇക്കോബ്രിക്സ് പരിചയപ്പെടുത്തും.





.ക്യാമ്പില്‍ നിന്നും സമൂഹത്തിന് സുസ്ഥിര വികസന മാതൃക പരിചയപ്പെടുത്തികൊണ്ടാണ് സ്റ്റുഡന്റ് പോലീസ് കേഡറ്റുകള്‍ കമ്യൂണിറ്റി പാര്‍ക്ക് നിര്‍മ്മിച്ചത്. ക്യാമ്പിന്റെ മൂന്നാംദിനം കേഡറ്റുകള്‍ വീടുകളില്‍ നിന്ന് കൊണ്ടുവന്ന ഉപയോഗശൂന്യമായ പ്ലാസ്റ്റിക് കുപ്പികളും, ടയറുകളും ഉപയോഗിച്ച് സാമ്പത്തിക ചിലവുകള്‍ പൂര്‍ണമായും ഒഴിവാക്കിയാണ് നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടത്തിയത്. മനോഹരമായ പൂച്ചെടികള്‍ നട്ടുകൊണ്ട് കമ്യൂണിറ്റി പാര്‍ക്ക് മനോഹരമാക്കി സംവിധാനിച്ചു. കമ്യൂണിറ്റി പാര്‍ക്കിന്റെ ഉദ്ഘാടനം ഈരാറ്റുപേട്ട മുന്‍സിപ്പല്‍ ചെയര്‍പേഴ്സണ്‍ സുഹറ അബ്ദുല്‍ഖാദര്‍ നിര്‍വ്വഹിച്ചു. വാര്‍ഡ് കൗണ്‍സിലര്‍ പി.എം. അബ്ദുല്‍ ഖാദര്‍, ഹെഡ്മിസ്ട്രസ് ലീന.എം.പി എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു. സി.പി.ഒ. റമീസ്.പി.എസ്., എ.സി.പി.ഒ. ഷമീന.കെ.എ., അധ്യാപകരായ എം.എഫ്. അബ്ദുല്‍ ഖാദര്‍, മുഹമ്മദ് ലൈസല്‍, ജയന്‍.പി.ജി, അന്‍സാര്‍ അലി, മാഹീന്‍.സി.എച്ച്., ഫാത്തിമ ഫൈസല്‍, അനു, ഷൈനാസ് അന്‍സല്‍ എന്നിവര്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.


🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments