ചെമ്മലമറ്റം ലിറ്റിൽ ഫ്ലവർ ഹൈസ്കൂളി ലെ വിദ്യാർത്ഥികളുംഅധ്യാപകരും, ലഹരിക്കെതിരേ പുതിയ സമരമുറയുമായി രംഗത്ത്. ഒന്നു മുതൽ പത്തുവരെ ക്ലാസ്സുകളിലെ ആയിരത്തോളം വരുന്ന വിദ്യാർത്ഥികളും അധ്യാപകരും അനദ്ധ്യാപകരും ലഹരിവിരുദ്ധ പോരാട്ടത്തിന്റൈ ഭാഗമായി മൗനവ്രതം ആചരിച്ചു.
പത്തുമിനിറ്റ് സമയം സ്കൂൾ അന്തരീക്ഷം നിശ്ചലമായത് വിദ്യാർത്ഥികൾക്ക് വേറിട്ട അനുഭവമായി മാറി. ലഹരിക്കെതിരെ സന്ധിയില്ലാസമരം ചെയ്ത ഗാന്ധിജിയുടെ ഗാന്ധിയൻ സമര മാർഗത്തിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട്, മൗനാചരണം
സമരമാർഗ്ഗമായി പുതിയ തലമുറയ്ക്ക് പരിചയപ്പെടുത്തുക എന്നതുകൂടി ഈ പ്രവർത്തനത്തിന്റെ ലക്ഷ്യമായിരുന്നു.
ഹെഡ്‌മാസ്റ്റർ സാബു മാത്യു, ഷേർലി തോമസ്, സിസ്റ്റർ. എൽസൺ പി ജോർജ്, ജിജോ ജോസഫ്, ജിജി ജോസഫ്, ജോർജ് സി തോമസ്, മഞ്ജുള ആന്റണി, കൊച്ചുറാണി പി മറ്റo, സിനു ജോസഫ്
എന്നിവർ നേതൃത്വം നൽകി.
🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ.
വാർത്തകളും പരസ്യങ്ങളും
നൽകാൻ
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക
0 Comments