മിനി സിവില്‍ സ്റ്റേഷന് സമീപം പാലാ ബൈപ്പാസില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി റോഡ് അടച്ചു. രാവിലെ മുതല്‍ ഇവിടെ വാഹനഗതാഗതം നിരോധിച്ച് നിര്‍മാണജോലികള്‍ക്ക് തുടക്കമായി. പഴയ റോഡ് പൂര്‍ണമായും കുത്തിപ്പൊളിച്ച് ടാറിംഗിന് തയാറാക്കുന്നതിനായാണ് ഇത്. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായി തീരുംവരെ ഇനി ഇതുവഴിയുള്ള ഗതാഗതം നിരോധിച്ചിട്ടുണ്ട്. ആര്‍വി ജംഗ്ഷന്‍ മുതല്‍ ഇങ്ങോട്ടുള്ള ട്രാഫിക്കിനും നിയന്ത്രണമുണ്ട്. റോഡിന് നടുവിലുണ്ടായിരുന്ന ഇലക്ട്രിക് പോസ്റ്റുകള്‍ കഴിഞ്ഞ ദിവസങ്ങളില്‍ വശത്തേയ്ക്ക് മാറ്റിയിരുന്നു. ഇവിടെ ഓട നിര്‍മാണവും ഏകദേശം പൂര്‍ത്തിയായിട്ടുണ്ട്.
റോഡ് ഗതാഗതം നിയന്തിച്ചത് അറിയാതെ ഇതുവഴിയെത്തിയ നിരവധി വാഹനങ്ങള്‍ പിന്നീട് ടൗണ്‍ വഴി റിവര്‍വ്യൂ റോഡ് വഴിയാണ് കടന്നുപോയത്. ദിവസവും ബൈപ്പാസ് ഉപയോഗപ്പെടുത്തിയിരുന്ന വാഹനങ്ങള്‍ കൂടി പ്രധാന റോഡിലേയ്ക്ക് എത്തിയതോടെ മെയിന്‍ റോഡില്‍ ഗതാഗതക്കുരുക്കും അനുഭവപ്പെട്ടു. പൊന്‍കുന്നം പാലത്തിനടയില്‍ പേവ്‌മെന്റ് ടൈലുകള്‍ സ്ഥാപിച്ചതിനെ തുടര്‍ന്ന് വാഹനഗതാഗതം ഒരുവശത്തുകൂടിയാക്കിയതും റിവര്‍വ്യൂ റോഡില്‍ ഗതാഗത തടസ്സം രൂക്ഷമാക്കി. ജൂബിലി തിരുനാളിന് മുന്‍പ് നിര്‍മാണജോലികള്‍ പൂര്‍ത്തീകരിക്കുമെന്ന പ്രഖ്യാപനത്തില്‍ ആശ്വാസം കൊള്ളുകയാണ് വാഹനഉടമകള്‍.
🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ.
വാർത്തകളും പരസ്യങ്ങളും
നൽകാൻ
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക
0 Comments