Latest News
Loading...

ജലജീവൻ കുടിവെള്ള പദ്ധതി: ബോധവൽക്കരണ പരിപാടി

പൂഞ്ഞാർ ,പൂഞ്ഞാർ തെക്കേക്കര ഗ്രാമപഞ്ചായത്തുകളിലെ സ്കൂളുകളിൽ കുടിവെള്ള പദ്ധതിയായ ജലജീവൻ മിഷൻ പദ്ധതിയുടെ പ്രചരണാർത്ഥം കേരള അസോസിയേഷൻ ഫോർ റൂറൽ ഡെവലപ്മെൻറ് നേതൃത്വത്തിൽ ഗ്രാമപഞ്ചായത്തുകളിലെ സ്കൂളുകളിൽ ജലസംരക്ഷണ എക്സിബിഷൻ ,ബോധവൽക്കരണ ക്ലാസ്,ജലസംരക്ഷണ റാലി,ജലശ്രീ ക്ലബ്‌ എന്നിവ നടത്തി. പൂഞ്ഞാർ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രീമതി ഗീത നോബിൾ, പൂഞ്ഞാർ തെക്കേക്കര ഗ്രാമപഞ്ചായത്തു വികസന കാര്യാ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ അനിൽകുമാർ എന്നിവർ പരിപാടി ഫ്ലാഗ് ഓഫ്‌ ചെയ്തു. 

.Govt LP സ്കൂൾ,Poonjar SMV ഹയർ സെക്കന്ററി സ്കൂൾ, st. ആന്റണിസ് LP സ്കൂൾ, St.ആഗസ്റ്റിൻ പെരിങ്ങുളം എന്നീ സ്കൂളിൽ പരിപാടികൾ സംഘടിപ്പിച്ചു. കാർഡ് പ്രൊജക്റ്റ്‌ ഹെഡ് ശ്രീ ജോസഫ് ക്ലാസുകൾ നയിച്ചു. ടീം ലീഡർ ശ്രീ പൗളിൻ വർഗീസ് പ്രോഗ്രാം കോർഡിനേറ്റ് ചെയ്തു. ജില്ലാ പഞ്ചായത്ത് അംഗം ഷോൺ ജോർജ് , പഞ്ചായത്ത്‌ ഭരണ സമിതി അംഗങ്ങൾ. സ്കൂൾ അധികൃതർ, ടീച്ചേർസ്, സ്കൂൾ വിദ്യാർത്ഥികൾ എന്നിവർ എക്സിബിഷനും മറ്റുപരിപാടികൾക്കും പൂർണ പിന്തുണ നൽകി



🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments