ഈരാറ്റുപേട്ട ഇളപ്പുങ്കലിന് സമീപം എക്‌സൈസും പോലീസും സംയുക്തമായി നടത്തിയ റെയ്ഡില്‍ ഹാന്‍സ് അടക്കം നിരോധിത ലഹരിവസ്തുക്കള്‍ പിടികൂടി. ഇളപ്പുങ്കല്‍ വട്ടികൊട്ട ഭാഗത്ത് താമസിച്ചിരുന്ന അമ്പഴത്തിനാല്‍ അബ്ദുല്‍ഖാദറിന്റെ വാഹനത്തില്‍ നിന്നും 2500 പാക്കറ്റോളം ഹാന്‍സ് ആണ് കണ്ടെടുത്തത്. സ്‌കൂള്‍ വിദ്യാര്‍ത്ഥികളുമായി ഓട്ടോറിക്ഷയില്‍ ഓട്ടംപോകുന്ന അബ്ദുല്‍ഖാദറിനെ പിടികൂടാനായിട്ടില്ല.
ഇയാള്‍ ഹാന്‍സ് അടക്കമുള്ളവയുടെ മൊത്തക്കച്ചവടക്കാരനാണെന്നാണ് എക്‌സൈസ് പറയുന്നത്. മുന്‍പും സമാനകേസില്‍ ഇയാളെ പിടികൂടിയിട്ടുണ്ട്. ലഹരിവസ്തുക്കളെത്തിച്ച് വില്പന നടത്തുന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന് രാവിലെ 8 മണിയോടെയാണ് കോട്ടയം എക്‌സൈസ് സ്‌ക്വാഡ് ഇന്‍സ്‌പെക്ടര്‍ അല്‍ഫോന്‍സ് ജേക്കബിന്റെയും ഈരാറ്റുപേട്ട എസ്എച്ച്ഒ ബാബു സെബാസ്റ്റ്യന്റെയും നേതൃത്വത്തില്‍ എക്‌സൈസും പോലീസും റെയ്ഡ് നടത്തിയത്.
വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടരുന്ന കാറിലാണ് ലഹരിവസ്തുക്കള്‍ സൂക്ഷിച്ചിരുന്നത്. അന്യസംസ്ഥാന തൊഴിലാളികള്‍ക്കും വില്‍കുന്നതിനായി എത്തിച്ചതാണ് ഇതെന്ന് കരുതുന്നു. ക്രിസ്തുമസ് , ന്യൂ ഇയര്‍ ആഘോഷനാളുകളിലും ഇവയുടെ വില്‍പന ലക്ഷ്യമിട്ടിരുന്നതായി എക്‌സൈസ് വ്യക്തമാക്കി. വിപണിയില്‍ ഇതിന് രണ്ടരലക്ഷത്തോളം രൂപ വിലവരും. തുച്ഛമായ വിലയ്ക്ക് വാങ്ങുന്ന ലഹരി വന്‍വിലയ്ക്കാണ് വില്‍പന നടത്തുന്നത്. പ്രതിയ്ക്കായുള്ള തെരച്ചില്‍ തുടരുകയാണ്.
ഈരാറ്റുപേട്ട എക്‌സൈസ് റേഞ്ച് സിവില്‍ എക്‌സൈസ് ഓഫീസര്‍ ഹാഷിം, പാലാ എക്‌സൈസ് റേഞ്ച് സിവില്‍ എക്‌സൈസ് ഓഫീസര്‍ ടോബിന്‍ അലക്‌സ്, ഈരാറ്റുപേട്ട എക്‌സൈസ് റേഞ്ച് പ്രിവന്റീവ് ഓഫീസര്‍ സലിം, വനിതാ പ്രിവന്റീവ് ഓപീസര്‍ ആഷാ കെ മാത്യു, ഡ്രൈവര്‍ സജി, ഈരാറ്റുപേട്ട പോലീസ് സബ് ഇന്‍സ്പ്‌കെടര്‍ സുജിലേഷ്, ജയപ്രകാശ്, എഎസ്‌ഐ ഇക്ബാല്‍, ജോബി ജോര്‍ജ്ജ് തുടങ്ങിയവര്‍ പരിശോധനകള്‍ക്ക് നേതൃത്വം നല്കി.
🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ.
വാർത്തകളും പരസ്യങ്ങളും
നൽകാൻ
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക
0 Comments