പാലാ: തിരുപ്പിറവിയുടെ ആഹ്ലാദവും ആഘോഷങ്ങളും ബാഹ്യപ്രകടനങ്ങളിലല്ല മറിച്ച് ഹൃദയങ്ങളിലാണ് ആരംഭിക്കേണ്ടതെന്ന് പാലാ രൂപത വികാരി ജനറാള്‍ മോണ്‍.ജോസഫ് മലേപ്പറമ്പില്‍. നാല്പതാമത് പാലാ രൂപത ബൈബിള്‍ കണ്‍വന്‍ഷന്റെ മൂന്നാം ദിനമായ ഇന്നലെ വിശുദ്ധ കുര്‍ബ്ബാന അര്‍പ്പിച്ച് സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം. ഉണ്ണീശോയെ സ്വീകരിക്കാന്‍ ബെത്ലഹേമിലെ പുല്‍തൊഴുത്തുപോലെ നമ്മുടെ ഹൃദയങ്ങളെ സജ്ജമാക്കണം. ദരിദ്രര്‍ക്ക് സുവിശേഷം അറിയിക്കാന്‍ നിയോഗിക്കപ്പെട്ട നാം വേദന അനുഭവിക്കുന്നവരെ കണ്ടെത്തുകയും അവര്‍ക്ക് ഈശോയുടെ സ്‌നേഹം പകരുകയും ചെയ്യണം. പൂജ്യരാജാക്കന്മാരും ആട്ടിടയന്മാരും തിരുപ്പിറവിയുടെ സദ്്് വാര്‍ത്തയറിഞ്ഞ് പുല്‍ത്തൊഴുത്തില്‍ എത്തിയപ്പോള്‍ അവര്‍ക്ക് ലഭിച്ച സമാനതകളില്ലാത്ത സന്തോഷം നേടിയെടുക്കാന്‍ നമുക്കും കഴിയും. ദരിദ്രരിലും വേദനയനുഭിക്കുന്നവരിലും ഈശോയെ കണ്ടെത്തുമ്പോഴാണ് നമ്മുടെ ക്രിസ്മസ് ധന്യവും അര്‍ത്ഥപൂര്‍ണ്ണവുമായി മാറുന്നത്. പാര്‍ശ്വവത്ക്കരിക്കപ്പെട്ടവരെ ഹൃദയത്തോട് ചേര്‍ക്കുമ്പോഴും വേദനിക്കുന്നവരെ ആശ്വസിപ്പിക്കുമ്പോഴും വിശക്കുന്നവര്‍ക്ക് ഭക്ഷണം നല്‍കുമ്പോഴും ഈശോയുടെ നിര്‍മ്മലമായ സ്‌നേഹം നമുക്കും മനുഷ്യഗണം മുഴുവനിലേക്കും സംവഹിക്കപ്പെടും. അവര്‍ക്ക് ശുശ്രൂഷ ചെയ്യുമ്പോഴാണ് നമുക്ക് അര്‍ത്ഥപൂര്‍ണ്ണമായ ക്രിസ്മസ് ലഭിക്കുന്നതും യഥാര്‍ത്ഥ ക്രൈസ്തവന്റെ വിജയം സാധ്യമാകുന്നതും. അപ്പോഴാണ് പൊന്നുണ്ണി നമ്മുടെ ഹൃദയങ്ങളില്‍ പിറക്കുന്നത്-മോണ്‍.മലേപ്പറമ്പില്‍ പറഞ്ഞു.
.കണ്‍വന്‍ഷനില്‍ റൂഹാ മൗണ്ട് മൊണാസ്ട്രി സുപ്പീരിയര്‍ ഫാ. സേവ്യര്‍ഖാന്‍ വട്ടായില്‍ വചനപ്രഘോഷണവും ദിവ്യകാരുണ്യ ആരാധനയും നയിച്ചു. ഫാ. ബിനോയി കരിമരുതുങ്കല്‍, ഫാ. നോബിള്‍ തോട്ടത്തില്‍, ഫാ. ജോബിന്‍ കുളത്തുങ്കല്‍ തുടങ്ങിയവര്‍ ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കി.
കണ്‍വന്‍ഷനില്‍ നടന്ന വിശുദ്ധ കുര്‍ബ്ബാനയ്ക്ക് മോണ്‍.ജോസഫ് മലേപ്പറമ്പില്‍, ഫാ. ജോസ് വള്ളോംപുരയിടം, ഫാ. അഗസ്റ്റിന്‍ തെരുവത്ത്, ഫാ. ജോസഫ് തടത്തില്‍ (സീനിയര്‍), ഫാ. മാത്യു പുല്ലുകാലയില്‍ തുടങ്ങിയവര്‍ സഹകാര്‍മ്മികരായി.
കണ്‍വന്‍ഷന്‍ ശുശ്രൂഷകള്‍ക്ക് മോണ്‍.സെബാസ്റ്റ്യന്‍ വേത്താനത്ത്, ഫാ. ജേക്കബ് വെള്ളമരുതുങ്കല്‍, ഫാ.ക്രിസ്റ്റി പന്തലാനി, ഫാ. ജോര്‍ജ് വടയാറ്റുകുഴി, സിസ്റ്റര്‍ ട്രീസ തുരുത്തേല്‍ എസ്. എച്ച്, സിസ്റ്റര്‍ മെറിന്‍ എസ്. എച്ച്, സിസ്റ്റര്‍ മേരി എസ്. എച്ച്, സിസ്റ്റര്‍ മേഘ എസ്. എച്ച്, സിസ്റ്റര്‍ ലിസ എസ്. എച്ച്, സിസ്റ്റര്‍ സോണിയ ചെറ്റകാരിക്കല്‍, സിസ്റ്റര്‍ റോസിലിന്‍ ചെറ്റകാരിക്കല്‍, സിസ്റ്റര്‍ റോസമ്മ തോട്ടിപ്പാട്ട്, ജോസഫ് പുല്ലാട്ട്, ജോസഫ് തുണ്ടത്തില്‍, സെബാസ്റ്റ്യന്‍ പൈലി, ജോര്‍ജുകുട്ടി പാലക്കാട്ട്കുന്നേല്‍, തൊമ്മച്ചന്‍ പാറയില്‍, മാത്തുക്കുട്ടി താന്നിക്കല്‍, ജോയി നെല്ലിയകുന്നേല്‍, കുര്യന്‍ ചേറാടിക്കല്‍, ലാലു പാലമറ്റം, തോമസ് പുളിക്കാട്ട്, ജോണി കുട്ടിയാനി, ബെന്നി കണ്ടത്തില്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി
🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ.
വാർത്തകളും പരസ്യങ്ങളും
നൽകാൻ
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക
0 Comments