ഈ വർഷം നവംബർ വരെ ജില്ലയിൽ എക്‌സൈസ് പിടികൂടിയത് 38.18 കിലോ കഞ്ചാവ്. 63.93 ഗ്രാം എം.ഡി.എം.എ.യും 95.84 ഗ്രാം ഹാഷിഷ് ഓയിലും 3994 ലിറ്റർ കോടയും 67.2 ലിറ്റർ ചാരായവും പിടിച്ചതായും എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണർ എം.എൻ. ശിവപ്രസാദ് പറഞ്ഞു. ലഹരികടത്തിന് ഉപയോഗിച്ച 20 വാഹനം പിടിച്ചെടുത്തു.
.1299 അബ്കാരി കേസുകളിലായി 1280 പേരെയും ലഹരി-മയക്കുമരുന്നു വിൽപ്പനയുമായി ബന്ധപ്പെട്ട് 374 എൻ.ഡി.പി.എസ് കേസുകളിലായി 390 പേരെയും അറസ്റ്റ് ചെയ്തു. അനധികൃത പുകയില ഉൽപ്പന്നങ്ങളുടെ വിൽപനയുമായി ബന്ധപ്പെട്ട് 7439 കേസെടുത്തു. 14.87 ലക്ഷം രൂപ പിഴയായി ഈടാക്കി. 3328 പായ്ക്കറ്റ് നിരോധിത പുകയില ഉൽപ്പന്നങ്ങളും 54.01 കിലോ പുകയിലയും അനധികൃതമായി സൂക്ഷിച്ച 2454.94 ലിറ്റർ വിദേശമദ്യവും പിടിച്ചെടുത്തു.
🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ.
വാർത്തകളും പരസ്യങ്ങളും
നൽകാൻ
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക
0 Comments