കേരള സ്പോർട്സ് കൗൺസിലിന്റെ കീഴിൽ ഭരണങ്ങാനം SHGHS സ്കൂളിൽ പ്രവർത്തിക്കുന്ന സ്കൂൾ അക്കാദമിയിലെ കുട്ടികൾ കോട്ടയം ജില്ലാ റവന്യൂ കായിക മേളയിൽ ഒരു മീറ്റ് റിക്കാർഡ് ഉൾപെടെ 10 സ്വർണ്ണം, 8 വെള്ളി, 8 വെങ്കലം നേടി മികച്ച പ്രകടനം കാഴ്ചവയ്ക്കുകയുണ്ടായി.
.സബ് ജൂണിയർ പെൺകുട്ടികളുടെ ഹൈജംമ്പിൽ ആഷ്ന ഷൈജു ഹൈജംമ്പിൽ റിക്കാഡിടുകയുണ്ടായി. ഇതേ വിഭാഗത്തിൽ ലോഗ് ജംമ്പിലും 80 മീറ്റർ ഹർഡിൽസിലും ഒന്നാമത് എത്തി വ്യക്തിഗത ചാമ്പ്യനാകുകയും ചെയ്യിതു. സ്പോർട്സ് കൗൺസിൽ അക്കാദമയിൽ നിന്നും 14 കുട്ടികളായിരുന്നു റവന്യൂ ജില്ല കായിക മേളയിൽ പങ്കെടുത്തിരുന്നത്. ഇവർ എല്ലാവരും ഡിസംബർ 3 മുതൽ 6 വരെ(3-6) തിരുവനന്തപുരത്തു വച്ചു നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാൻ യോഗ്യത നേടുകയുണ്ടായി കേരള സംസ്ഥാന സ്പോർട്സ് കൗൺസിൽ അത് ലറ്റിക് കോച്ച് ശ്രീ : ജൂലിയസ് ജെ മനയാനിയാണ് ഈ അക്കാദമിയിലെ കുട്ടികളുടെ പരിശീലകൻ
വാർത്തകളും പരസ്യങ്ങളും
നൽകാൻ
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക
0 Comments