Latest News
Loading...

ലഹരി വിമുക്ത നവകേരള സന്നദ്ധ പ്രവർത്തകരുടെ പരിശീലന പരിപാടി

എസ് എച്ച് പ്രൊവിൻസ് പാലായുടെ സാമൂഹിക ക്ഷേമ വിഭാഗമായ എസ് എച്ച് സോഷ്യൽ വർക്ക് ഇൻസ്റ്റിറ്റ്യൂഷൻ പാലായും കോട്ടയം എക്സൈസ് വകുപ്പിന്റെയും നേതൃത്വത്തിൽ ലഹരി വിമുക്ത നവകേരള സന്നദ്ധ പ്രവർത്തകരുടെ പരിശീലന പരിപാടി ജോസ് കെ മാണി എംപി ഉദ്ഘാടനം ചെയ്തു.


മദ്യവർജനത്തിന് നൽകിയും ,മഴക്കുമരുന്നുകളുടെ ഉപയോഗം പൂർണമായും ഇല്ലാതാക്കുവാനും ലക്ഷ്യമിട്ടാണ് വിമുക്തി എന്ന ബോധവൽക്കരണ മിഷൻ നടത്തുന്നത്.സമൂഹത്തിന്റെ സമസ്ത മേഖലകളിലും വിപത്തായി മാറിയിട്ടുള്ള മദ്യം മയക്കുമരുന്ന് പുകയില്ല എന്നിവയുടെ ഉപയോഗം കുറച്ചു കൊണ്ടു വരിക, നിയമവിരുദ്ധ ലഹരി വസ്തുക്കളുടെ ശേഖരണത്തിന്റെ ഉറവിടം കണ്ടെത്തി ഇല്ലായ്മ ചെയ്യുക എന്നതാണ് വിമുക്തി മിഷന്റെ ലക്ഷ്യം.അതിനുവേണ്ടി സ്കൂൾ ,കോളേജ് ,ലഹരി വിരുദ്ധ ക്ലബ്ബുകൾ,കുടുംബശ്രീ, മദ്യവർജന സമിതികൾ ,സന്നദ്ധ സംഘടനകൾ,വിദ്യാർത്ഥി യുവജന മഹിളാ സംഘടനകൾ എന്നിവരുടെ പങ്കാളിത്തത്തോടു കൂടി വിദ്യാർത്ഥി യുവജനങ്ങളെ ലഹരി ഉപയോഗത്തിന്റെ ദൂഷ്യവശങ്ങൾ ബോധ്യപ്പെടുത്തി വ്യാപകരണ പ്രവർത്തനങ്ങൾ സംഘടിപ്പിച്ച് ലഹരി വിമുക്ത കേരളം എന്ന ലക്ഷ്യം നിറവേറ്റുന്നതിന് വേണ്ടിയാണ് പാലാ എക്സൈസ് ഡിപ്പാർട്ട്മെന്റിന്റെ സഹകരണത്തിലൂടെ പാലാ എസ് എച്ച് സോഷ്യൽ വർക്ക് ഇൻസ്റ്റിറ്റ്യൂഷന്റെ നേതൃത്വത്തിൽ കോട്ടയം ഇടുക്കി ജില്ലകളെ കേന്ദ്രീകരിച്ച് പരിശീലന പരിപാടികൾ നടത്തുന്നത്.
ശനിയാഴ്ച എസ് എച്ച് സോഷ്യൽ വർക്കിംഗ് ഇൻസ്റ്റിറ്റ്യൂഷൻ പല ഓഡിറ്റോറിയത്തിൽ വച്ച് നടന്ന ലഹരി വിമുക്ത നവ കേരള സന്നദ്ധ പ്രവർത്തകരുടെ പരിശീലനം ജോസ് കെ മാണി എം പി ഉദ്ഘാടനം നിർവഹിച്ചു.കോട്ടയം ഡെപ്യൂട്ടി കമ്മീഷണർ എം എൻ ശിവപ്രസാദ് മുഖ്യപ്രഭാഷണം നടത്തി.പ്രോഗ്രാം മാനേജർ എസ് എച്ച് സോഷ്യൽ വർക്ക് ഇൻസ്റ്റ്യൂഷൻ പാലാ ബിപിൻ ജോർജ് സ്വാഗതം ആശംസിച്ചു.

മുൻസിപ്പാലിറ്റി ചെയർമാൻ ആന്റോ ജോസ് പടിഞ്ഞാറേക്കര , കോട്ടയം അസിസ്റ്റൻറ് കമ്മീഷണർ സാജൻ സെബാസ്റ്റ്യൻ,ഇൻസ്പെക്ടർ കൃഷ്ണകുമാർ , പാലാ സർക്കിൾ ഇൻസ്പെക്ടർ സൂരജ് ,പാലാ താലൂക്ക് ഹോസ്പിറ്റൽ സൈക്യാട്രിക് ഡോക്ടർ ശ്രീജിത്ത് കെ കെ,എക്സൈസ് ഡിപ്പാർട്ട്മെൻറ് ഉദ്യോഗസ്ഥരായ ബെന്നി സെബാസ്റ്റ്യൻ, സിജി പ്രസാദ്,പാലോ വൈസ് ചെയർപേഴ്സൺ ബൈജു കൊല്ലംപറമ്പിൽ പാലാ മുനിസിപ്പാലിറ്റി കൗൺസിലർമാർ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.


വാർത്തകളും പരസ്യങ്ങളും 
നൽകാൻ 
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക

Post a Comment

0 Comments