കേരളത്തിലെ നദികളിൽ വന്നടിഞ്ഞ ഒരുകോടി ഖനയടി മണലും ചെളിയും പൂർണ്ണമായും നീക്കം ചെയ്യാൻ സാധിച്ചതിനാൽ വലിയ പ്രളയ സാധ്യതയിൽ നിന്നും കേരളത്തെ രക്ഷിക്കാൻ കഴിഞ്ഞന്ന് കേരള ജല വിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ. കേരളത്തിലെ നാൽപത്തി നാല് നദികളിൽ ഏറ്റവുമധികം ചെളിയും മണലും നിറഞ്ഞ മണിമലയാർ,പമ്പയാർ, മീനച്ചിലാർ, തുടങ്ങിയ നദികളിലെ മാലിന്യങ്ങൾ നീക്കം ചെയ്തത് മൂലം ഈ വർഷം വലിയ വെള്ളപ്പൊക്ക ഭീഷണി ഒഴിവായി എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.ഒട്ടനവധി നിയമതടസ്സങ്ങൾ ഉണ്ടായെങ്കിലും ഇതിനെല്ലാം അതിജീവിച്ചാണ് ഈ തീരുമാനത്തിലേക്ക് സംസ്ഥാനസർക്കാർ എത്തിയതെന്നും,ഓരോ വർഷവും നദികളിൽ വരുന്ന മാലിന്യങ്ങൾ നീക്കം ചെയ്യുവാൻ സർക്കാർ പ്രത്യേക നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
.കേരളാ കോൺഗ്രസ് (എം) നടപ്പാക്കുന്ന കാരുണ്യസ്പർശം പരിപാടിയുടെ ഭാഗമായി കെ.എം.മാണി ഫൗണ്ടേഷന്റെ നേതൃത്വത്തിൽ നെസ്‌ലെയും, ജെ.സി.ഐ യും പൂഞ്ഞാർ നിയോജകമണ്ഡലത്തിലെ മുണ്ടക്കയം, കൂട്ടിക്കൽ, പാറത്തോട്, എരുമേലി പഞ്ചായത്തുകളിൽ വിതരണം ചെയ്യുന്ന ഭക്ഷ്യ ധാന്യ കിറ്റുകളുടെ വിതരണോൽഘടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു ബഹു. കേരള ജല വിഭവ വകുപ്പ് മന്ത്രി ശ്രീ.റോഷി അഗസ്റ്റിൻ.പൂഞ്ഞാർ എം.എൽ.എ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ അധ്യക്ഷത വഹിച്ചു.
0 Comments