Latest News
Loading...

ലഹരി വിരുദ്ധ ക്യാമ്പയിൻ, മിനി മാരത്താണ്, ഫുട്ബോൾ സെലെക്ഷൻ എന്നിവ സംഘടിപ്പിച്ചു.

ഉഴവൂർ ഗ്രാമപഞ്ചായത്തിന്റെയും കുടുംബശ്രീ CDS ന്റെയും നേതൃത്വത്തിൽ ലഹരി വിരുദ്ധ ക്യാമ്പയിൻ, മിനി മാരത്താണ്, ഫുട്ബോൾ സെലെക്ഷൻ എന്നിവ സംഘടിപ്പിച്ചു. ബാലസഭ കുട്ടികൾക്ക് വേണ്ടി സംഘടിപ്പിച്ച പ്രസ്തുത പരിപാടികൾ പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ എലിയമ്മ കുരുവിള ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ ചെയർപേഴ്സൺ മോളി രാജ്‌കുമാർ അധ്യക്ഷത വഹിച്ചു.

കോട്ടയം സിവിൽ എക്സൈസ് ഓഫീസർ ബിനോയി ഇ വി 'ലഹരി കുട്ടികളിൽ എത്തുന്ന സാഹചര്യം' എന്ന വിഷയത്തിൽ ക്ലാസ്സെടുത്തു. ശേഷം മാരത്തൺ , ഫുഡ്ബോൾ സെലക്ഷൻ എന്നിവ നടന്നു. ഉഴവൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീമതി ഏലിയാമ്മ കുരുവിള കുട്ടികൾക്ക് ലഹരി വിരുദ്ധ സത്യപ്രതിജ്ഞ ചൊല്ലി കൊടുത്തു. 

ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ തങ്കച്ചൻ കെ എം , 5ാം വാർഡ് മെംബർ സിറിയക്ക് കല്ലടയിൽ, കുടുംബശ്രീ വൈസ് പ്രസിഡന്റ് ഡെയ്സി സ്റ്റീഫൻ അക്കൗണ്ടന്റ് തുഷാര ബൈജു, മായ പ്രസന്നൻ /ഗൗരി കുട്ടി റോസമ്മ, ശോഭന ജില്ലാ മിഷൻ സ്റ്റാഫ് അനന്തു,ഐശ്വര്യ കുറവിലങ്ങാട് ജനമൈത്രി പോലീസ് , ഫുട്ബോൾ സെലക്ഷൻ ടീം സുധിക്കുട്ടൻ, നിതിൻ, അരിക്കര എന്നിവരും പങ്കെടുത്തു.

Post a Comment

0 Comments