കോട്ടയം പള്ളിക്കത്തോട് ആനിക്കാട് വില്ലേജ് ഓഫീസറെ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസ് സംഘം പിടികൂടി. ആനിക്കാട് വില്ലേജ് ഓഫീസർ ജേക്കബ് തോമസിനെയാണ് കോട്ടയം വിജിലൻസ് എസ്പി വി.ജി വിനോദ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.
.15,000 രൂപ കൈക്കൂലിയായി ആവശ്യപ്പെട്ട ഇയാൾ ഈ തുക എത്രയും വേഗം നൽകണമെന്ന് പരാതിക്കാരനോട് ആവശ്യപ്പെട്ടു. ഇത് തുടർന്ന് പരാതിക്കാരൻ വിജിലൻസ് വി.ജി വിനോദ് കുമാറിന് പരാതി നൽകുകയായിരുന്നു.
.പണം കൈപ്പറ്റുന്നതിനിടെ എത്തിയ വിജിലൻസ് ഡി വൈ എസ് പി വി.ആർ രവികുമാറിന്റെ നേതൃത്വത്തിലുള്ള സംഘം വില്ലേജ് ഓഫീസറെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇയാളുടെ കയ്യിൽ നിന്നും കൈക്കൂലി പണവും കണ്ടെത്തി.
0 Comments