ഈ ഭാഗത്ത് സ്ഥിരമായി ഉണ്ടാകുന്ന റോഡ് അപകടങ്ങൾ പരിഹരിക്കുന്നതിനായി റോഡ് സുരക്ഷാ അതോറിറ്റി അനുവദിച്ച 95.5 ലക്ഷത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങളാണ് നടത്തുന്നത്.
ഇടപ്പാടി കുന്നേമുറി മുതൽ ഭരണങ്ങാനം വരെയുള്ള പ്രദേശത്തെ വെള്ളക്കെട്ട് നീക്കുന്നതിന് സ്ലാബോഡു കൂടിയ ഓടകൾ, വീതി കുറഞ്ഞ ഭാഗത്ത് ഫുട്പാത്ത്, ഭരണങ്ങാനം ടൗണിലും ഇടപ്പാടി ജംഗ്ഷനിലും വെയ്റ്റിംഗ് ഷെഡ്, വാർണിംഗ് ബ്ലിംകർ തുടങ്ങിയവയും ഇതിൻ്റെ ഭാഗമായി നിർമ്മിക്കും.
.നിർമ്മാണോൽഘാടനം രാവിലെ 9.30ന് മാണി സി കാപ്പൻ എം എൽ എ നിർവ്വഹിക്കും. നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തീകരിക്കുന്നതോടെ ഈ പ്രദേശത്തെ വെള്ളക്കെട്ടിനും പരിഹാരമാകും. ഉദ്യോഗസ്ഥ സംഘം നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്ന സ്ഥലങ്ങൾ സന്ദർശിച്ചു കരാറുകാരന് നിർദ്ദേശം നൽകി.
.
0 Comments