.മുൻ കാലങ്ങളിൽ അയൽക്കാർ തമ്മിൽ ദൃഢമായ ബന്ധം കാത്തു സൂക്ഷിക്കുന്നുണ്ടായിരുന്നു. ഇന്നത് കുറഞ്ഞു വരികയാണെന്ന് എം എൽ എ ചൂണ്ടിക്കാട്ടി. ഈ കുറവ് പരിഹരിക്കാൻ റെസിഡൻ്റ്സ് അസോസിയേഷനുകളുടെ കൂട്ടായ്മയ്ക്കു സാധിക്കുമെന്നും കാപ്പൻ പറഞ്ഞു.
. പ്രസിഡൻ്റ് ജോബ് അഞ്ചേരിൽ അധ്യക്ഷത വഹിച്ചു. മുനിസിപ്പൽ ചെയർമാൻ ആൻ്റോ ജോസ് പടിഞ്ഞാറെക്കര, ബൈജു കൊല്ലംപറമ്പിൽ, ഫിലിപ്പ് വാതക്കാട്ടിൽ, ജോസ് പാലിയക്കുന്നേൽ, ബിനു ഫിലിപ്പ് തുടങ്ങിയവർ പ്രസംഗിച്ചു.
. കോട്ടയം ജില്ലയിലെ ആദ്യ റെസിഡൻ്റ്സ് അസോസിയേഷനാണ് മൊണാസ്റ്ററി റോഡ് റെസിഡൻ്റ്സ് അസോസിയേഷൻ. രജത ജൂബിലിയോടനുബന്ധിച്ചു വിവിധ മത്സരങ്ങൾ, ബോധവൽക്കരണ ക്ലാസുകൾ, കലാസന്ധ്യ, സ്നേഹവിരുന്ന് എന്നിവയും സംഘടിപ്പിച്ചു.
.
0 Comments