കാർഷിക രംഗത്ത് ആശ്വാസം പകരുന്ന പ്രവർത്തനങ്ങളിൽ മറ്റാരിലും മുൻപിലാണ് കത്തോലിക്കാ സഭയെന്ന് മാണി.സി.കാപ്പൻ. എം.എൽ.എ. പ്രസ്താപിച്ചു.
.കർഷകർക്ക് വേണ്ടി പൊതുവേയും ബഫർസോൺ മേഖലയിൽ കഷ്ടപ്പെടുന്ന കുടിയേറ്റ കർഷകർക്കായും തീരദേശ മേഖലയിൽ ഏറെ ആശങ്കപ്പെടുന്ന മത്സ്യ കർഷകർക്ക് വേണ്ടിയിട്ടും സഭ ഒരേപോലെ എടുക്കുന്ന നിലപാട് ഏറെ അഭിനന്ദനീയമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
. അഗ്രിമ കർഷക ഓപ്പൺ മാർക്കറ്റിൽ വികാരി ജനറാൾ മോൺ. ജോസഫ് തടത്തിലിന്റെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റി ഡയറക്ടർ ഫാ. തോമസ് കിഴക്കേൽ , അസിസ്റ്റൻറ് ഡയറക്ടർ .ഫാ. ജോസഫ് താഴ്ത്തുവരിക്കയിൽ , ഡാന്റീസ് കൂനാനിക്കൽ , സിബി കണിയാമ്പടി, ജോയി മടിക്കാങ്കൽ, പി .വി. ജോർജ് പുരിയിടം തുടങ്ങിയവർ പ്രസംഗിച്ചു.
0 Comments