മുൻ മന്ത്രിയും ജനതാദൾ മുൻ സംസ്ഥാന പ്രസിഡൻറുമായിരുന്ന പ്രൊഫ എൻ എം ജോസഫ് (79) ഇന്ന് വെളുപ്പിന് നിര്യാതനായി.1987 മുതൽ 1991 വരെ സംസ്ഥാന വനം വകുപ്പ് മന്ത്രിയായിരുന്നു. കേരളരാഷ്ട്രീയത്തിലും ദേശീയരാഷ്ട്രീയത്തിലും ഗതിനിര്‍ണ്ണായകമായ ഒരു കാലഘട്ടത്തില്‍ സംശുദ്ധമായ രാഷ്ട്രീയപ്രവര്‍ത്തനം നടത്തിയ ആളായിരുന്നു അദ്ദേഹം.
.ജോസഫ് മാത്യുവിന്റേയും അന്നമ്മ മാത്യുവിന്റേയും മകനായി 1943 ഒക്‌ടോബർ 18 ന് ജനനം. ബിരുദാനന്തര ബിരുദധാരിയാണ്. "അറിയപ്പെടാത്ത ഏടുകൾ" എന്ന പേരിൽ ആത്മകഥയുടെ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
.1982 ലെ ആദ്യ മത്സരത്തിൽ അദ്ദേഹത്തിന് പൂഞ്ഞാറിൽ നിന്നും വിജയിക്കാനായില്ല. അടിയന്തിരാവസ്ഥക്കാലത്ത് ജനതാപാര്‍ട്ടിയിലെത്തിയ എൻ എം ജോസഫ് 1987 പൂഞ്ഞാറില്‍ പി.സി. ജോര്‍ജിനെ തോല്‍പ്പിച്ച് നിയമസഭയിലെത്തുകയും അത്യന്തം നാടകീയമായ ചില സംഭവങ്ങള്‍ക്കൊടുവില്‍ ആകസ്മികമായി മന്ത്രിപദവിയിലേക്ക് നിയുക്തനാകുകയും ചെയ്യുകയായിരുന്നു.
.കേരള യൂനിവേഴ്സിറ്റി സെനറ്റ് അംഗം (1980-1984), പാലാ മാർക്കറ്റിംഗ് സൊസൈറ്റി പ്രസിഡൻറ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. എലിസബത്ത് ജോസഫ് ആണ് ഭാര്യ. ഒരു മകനും ഒരു മകളും ഉണ്ട്.
.ഭൗതികശരീരം ഇന്ന് (13/09/2022) വൈകുന്നേരം നാലുമണിക്ക് പാലാ കടപ്പാട്ടൂരിൽലുള്ള വസതിയിൽ കൊണ്ടുവരും. സംസ്കാരചടങ്ങുകൾ ബുധനാഴ്ച നാളെ (13/09/2022) ഉച്ചകഴിഞ്ഞ് നടക്കും.
0 Comments