Latest News
Loading...

പൊൻകുന്നം പാലത്തിനടിയിൽ വീണ്ടും ലോറി കുടുങ്ങി


പാലാ റിവർവ്യൂ റോഡിൽ പൊൻകുന്നം പാലത്തിനടിയിൽ വീണ്ടും കണ്ടെയ്നർ ലോറി കുടുങ്ങി . ഇതേ തുടർന്ന് ഇവിടെ ഗതാഗത തടസ്സം അനുഭവപ്പെട്ടു. വാഹനം പാലത്തിനടിയിൽ നിന്നും പുറത്തെത്തിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്.



ഉയരം കൂടിയ കണ്ടെയ്നർ ലോറികൾ ഇതുവഴിയെത്തുന്നതാണ് വാഹനങ്ങൾ പാലത്തിൻറെ ബീമിൽ തട്ടി നിൽക്കാൻ കാരണം. ഇതിനുമുമ്പും പലതവണ ഉയരം കൂടിയ വാഹനങ്ങൾ ഇതുവഴി എത്തി പാലത്തിൽ തട്ടി നിന്നിട്ടുണ്ട്. പാലത്തിനടിയിലൂടെ കടന്നുപോകാവുന്ന വാഹനങ്ങളുടെ ഉയരം സംബന്ധിച്ച് ടൗൺഹാളിന് സമീപം മുന്നറിയിപ്പ് നൽകിയിട്ടുണ്ടെങ്കിലും ഇത് ശ്രദ്ധിക്കാതെ എത്തുന്ന വാഹനങ്ങളാണ് കുടുങ്ങുന്നത്.



.ഉയരം കൂടിയ വാഹനങ്ങൾ ടൗൺഹാളിന് സമീപത്തു നിന്നും തിരിഞ്ഞ് സിവിൽ സ്റ്റേഷൻ വഴിയെത്തി ബൈപ്പാസ് വഴി വേണം കോട്ടയം ഭാഗത്തേക്ക് പോകാൻ . എന്നാൽ ബൈപ്പാസ് ഭാഗത്തെ ടാറിങ് പൂർത്തീകരിക്കാത്തതും വലിയ വാഹനങ്ങൾ തിരിയുന്നതിനുള്ള ബുദ്ധിമുട്ടും പ്രശ്നകാരണമാകുന്നുണ്ട്.




.പാലാ ഫയർഫോഴ്സ് സ്ഥലത്തെത്തി വാഹനം പാലത്തിനടിയിൽ നിന്നും പുറത്തെത്തിക്കാനുള്ള ശ്രമം നടത്തുകയാണ്. ഈരാറ്റുപേട്ടയിൽ നിന്നും എത്തിയ വാഹനമാണ് പാലത്തിനടിയിൽ കുടുങ്ങിയത്. ടയറിൻറെ കാറ്റ് അഴിച്ചുവിട്ട് വാഹനം പുറത്തെത്തിക്കാനാണ് ശ്രമിക്കുന്നത്

.

Post a Comment

0 Comments