ഈരാറ്റുപേട്ട : കോട്ടയത്ത് നടക്കുന്ന കേരള കർഷക സംഘം സംസ്ഥാന സമ്മേളനത്തോട് അനുബന്ധിച്ച് പൂഞ്ഞാർ ഏരിയ സ്വാഗത സംഘം രൂപീകരിച്ചു. ഈരാറ്റുപേട്ട നായനാർ ഭവനിൽ നടന്ന യോഗം സിഐടിയൂ ജില്ലാ വൈസ് പ്രസിഡന്റ് സിജെ ജോസഫ് ഉദ്‌ഘാടനം ചെയ്തു.
.ജില്ലാ കമ്മിറ്റി അംഗം ജസ്റ്റിൻ ജോസഫ്, ഏരിയ സെക്രട്ടറി സികെ ഹരിഹരൻ, കെഎസ്കെടിയൂ ജില്ലാ സെക്രട്ടറി എംകെ പ്രഭാകരൻ, സംസ്ഥാന കമ്മിറ്റി അംഗം അഡ്വ.വിഎൻ ശശിധരൻ എന്നിവർ സംസാരിച്ചു. 101 അംഗ സംഘടന സമിതിയാണ് രൂപീകരിച്ചത്.
.
0 Comments