Latest News
Loading...

അന്നദാനം നടത്തി. 'പാഥേയം' കാവുംകണ്ടം ഇടവക കൂട്ടായ്മ

കാവുംകണ്ടം : കാവുംകണ്ടം ഇടവകയിലെ കുടുംബ കൂട്ടായ്മയുടെയും എ കെ സി സി, പിതൃവേദി,മാതൃവേദി സംഘടനകളുടെയും സഹകരണത്തോടെ രാമപുരം കുഞ്ഞച്ചൻ മിഷനറി ഭവൻ, മറ്റത്തിപ്പാറ സാന്തോം വില്ലേജ്, അമനകര കുഞ്ഞച്ചൻ ഭവൻ എന്നിവിടങ്ങളിലുള്ളവർക്ക് വേണ്ടി 'പാഥേയം' എന്ന പേരിൽ ഭക്ഷണപ്പൊതി തയ്യാറാക്കി വിതരണം ചെയ്തു. 
.വിശക്കുന്നവരുമായി നിന്റെ അപ്പം പങ്കിടുക. നഗ്നരുമായി നിന്റെ വസ്ത്രവും. മിച്ചം ഉള്ളത് ദാനം ചെയ്യുക. ദാനധർമ്മം ചെയ്യുന്നതിൽ മടി കാണിക്കരുത് (തോബിത് 4 :16 ) എന്ന വചനത്തെ ആസ്പദമാക്കിക്കൊണ്ട് ഇടവകയിലെ എല്ലാ കുടുംബങ്ങളുടെയും പങ്കാളിത്തത്തോടെ നടത്തിയ പരിപാടിയിൽ 350 ഓളം പൊതിച്ചോർ സമാഹരിച്ച് വിതരണം ചെയ്തു. വികാരി ഫാ. സ്കറിയ വേകത്താനം, ബിജു കോഴിക്കോട്ട്, ജോർജ് വല്യാത്ത്, ടോം കോഴിക്കോട്ട്, ഡേവിസ്‌ കല്ലറക്കൽ, സണ്ണി വാഴയിൽ, ജോയൽ ആമിക്കാട്ട് തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.

Post a Comment

0 Comments