വാട്ടർ അതോറിറ്റിയുടെ പുത്തൻപള്ളിക്കുന്നിലെ ട്രീറ്റ്മെൻറ് പ്ലാറ്റിൽ നിന്നും പുറന്തള്ളുന്ന വെള്ളം കിഴതടിയൂർ ബാങ്കിൻ്റെ വശത്തുള്ള ഓടയിൽ കൂടി ഒഴുകി നഗരസഭയുടെ ന്യായവില ഹോട്ടലിന് അടിയിലുള്ള വലിയ ഓടയിലൂടെ ഒഴുകിയാണ് മീനച്ചിലാറ്റിലേക്ക് പതിയ്ക്കുന്നത്.
എന്നാൽ ബാങ്കിൻ്റെ പ്രവേശന കവാടത്തിൻ്റെ വശത്തുള്ള ഓടയിലേക്ക് ഇറങ്ങുന്ന സ്ഥലം സ്വകാര്യ വ്യക്തി ഗേറ്റ് വച്ച് പൂട്ടിയിട്ടിരിക്കുകയാണ്.ഇതിനോട് ചേർന്ന പ്രദേശവും ഗേറ്റ് സ്ഥാപിച്ച് കൈയ്യേറ്റം നടത്തിയിരിക്കുന്നു.
പ്രസ്തുത ഓട ചെളിയും, മണ്ണും, കല്ലും പ്ലാസ്റ്റിക്കും നിറഞ്ഞ് ശോച്യാവസ്ഥയിലാണ്. എന്നാൽ സ്വകാര്യ വ്യക്തി ഗേറ്റ് വച്ചതിനാൽ ശുചീകരണ പ്രവർത്തനങ്ങൾ അസാദ്ധ്യമാണ്.
പ്രസ്തുത കൈയ്യേറ്റ പ്രദ്ദേശം പ്രതിപക്ഷ നേതാവ് പ്രൊഫ.സതീശ് ചൊള്ളാനിയുടെ നേതൃത്വത്തിൽ കൗൺസിലർമാരായ പ്രിൻസ് വി.സി, ജിമ്മി ജോസഫ് ,മായ രാഹുൽ, സിജി ടോണി, ആനി ബിജോയി, ലിജി ബിജു എന്നിവർ സന്ദർശിച്ചു.
ഓട കൈയ്യേറിയത് ഒഴിപ്പിക്കുക ,അത് നടത്തിയവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കുക ,ഓടയിൽ ശുചീകരണ പ്രവർത്തനം നടത്തുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് ചെയർമാന് കത്ത് നൽകുമെന്ന് പ്രതിപക്ഷ നേതാവ് പ്രൊഫ.സതീശ് ചൊള്ളാനി അറിയിച്ചു.
0 Comments